‘സഖാവ്’ എന്‍േറതു തന്നെ, മറ്റാര്‍ക്കും അവകാശമില്ല –സാം മാത്യു

കോട്ടയം: സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘സഖാവ്’ കവിത തന്‍േറതു തന്നെയെന്നും മറ്റാര്‍ക്കും അവകാശമില്ളെന്നും സാം മാത്യു. കവിത സ്വന്തമെന്ന് അവകാശവാദം ഉന്നയിക്കുന്നവര്‍ അതില്‍നിന്ന് പിന്മാറണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സഖാവ് എന്ന കവിതയുടെ പിതൃത്വം അവകാശപ്പെട്ട് നാലുപേര്‍ രംഗത്തത്തെിയിരുന്നു. ഇതില്‍ മൂന്നുപേരും പിന്‍വാങ്ങി. എസ്.എഫ്.ഐ മുഖമാസികയായ സ്റ്റുഡന്‍റിലേക്ക് അയച്ചുകൊടുത്ത കവിതയാണ് കോളജ് മാഗസിനില്‍ തന്‍െറ പേരില്‍ പ്രസിദ്ധീകരിച്ചതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. തനിക്ക് സ്റ്റുഡന്‍റ് മാസികയുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല. ഞാന്‍ എസ്.എഫ്.ഐയുടെ ഭാരവാഹിയായിട്ടില്ല, അനുഭാവി മാത്രമായിരുന്നു. കോട്ടയം സി.എം.എസ് കോളജിലെ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ 2012-13ലെ കോളജ് മാഗസിനിലാണ് ആദ്യമായി കവിത പ്രസിദ്ധീകരിക്കുന്നത്. സി.എം.എസിലെ വിദ്യാര്‍ഥി രാഷ്ട്രീയസമരങ്ങളും അതിനു നേതൃത്വം നല്‍കിയ ഇന്നത്തെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റുമായ ജെയ്ക് സി. തോമസിനോടുള്ള ആരാധനയുമാണ് കവിതക്ക് പ്രേരണയായത്. ഇത് ആദ്യമായി എഴുതിയ കവിതയല്ല. ഇക്കാലത്ത് ഇരിപ്പിടം, ദൂരം, ഒഴിവുകാലം എന്നീ കവിതകളുമെഴുതി. ദൂരം എന്ന കവിത മാധ്യമം കഴിഞ്ഞ ജൂണ്‍ 13ലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ചതാണ്. 20ാം വയസ്സില്‍ ആദ്യമായി പ്രസിദ്ധീകരിച്ച കവിതയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആളുകള്‍ ചേരിതിരിഞ്ഞു വഴക്കുണ്ടാക്കുന്നതില്‍ വിഷമമുണ്ട്. സഖാവ് എന്‍െറ ചോരയാണ്. അതില്‍ മറ്റാരും പങ്ക് അവകാശപ്പെടേണ്ട. കവിതയെ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധമാക്കിയ ആര്യ ദയാല്‍ ചൊല്ലിയതില്‍ ചില പിശകുകളുണ്ടെന്നും ആണ്‍ശബ്ദമാണ് കവിതക്ക് അനുയോജ്യമെന്നും സാം മാത്യു പറഞ്ഞു. കവിതയെഴുതുമ്പോള്‍ ഹോസ്റ്റലിലെ റൂം മേറ്റായിരുന്ന തോംസണ്‍, മാഗസിന്‍ എഡിറ്ററായിരുന്ന ജിഷ്ണു, സുഹൃത്ത് രാഹുല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.