റവന്യൂ ടവറിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ശുചിമുറി വേണം

ചങ്ങനാശേരി: റവന്യൂ ടവറിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ശുചിമുറിയില്ലാത്തതായി പരാതി. ടവറിലെ ശുചിമുറികള്‍ വൃത്തിഹീനമായ നിലയിലാണ്. നഗരസഭ ആരോഗ്യവിഭാഗം ഇടപെട്ട് പലതവണ ഇത് പൂട്ടിക്കുകയും ചെയ്തിരുന്നു. ഓഫിസുകളോടു ചേര്‍ന്നു ശുചിമുറിയില്ലാത്തതുമൂലം ഓഫിസ് മേധാവികളും ജീവനക്കാരും അടക്കമുള്ളവര്‍ ബുദ്ധിമുട്ട് നേരിടുകയാണ്. ദിവസവും നൂറുകണക്കിനാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി റവന്യൂ ടവറില്‍ എത്തുന്നത്. ടവറിലെ ശുചിമുറികള്‍ വൃത്തിയാക്കുന്നതില്‍ ബോര്‍ഡിന്‍െറ ഭാഗത്തുനിന്ന് കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തുന്നില്ളെന്നും ആക്ഷേപം ഉണ്ട്. ശുചിമുറികള്‍ക്കുള്ളില്‍ വെള്ളമില്ലാതെയും ഓടകളും ചാലുകളും വൃത്തിയാക്കാത്തതും പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധം പരത്തുന്നു. വനിതാ ജീവനക്കാരാണ് ഇതു മൂലം കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. കൂടാതെ റവന്യൂ ടവറിലേക്കു വെള്ളം പമ്പ് ചെയ്യുന്ന മോട്ടോര്‍ ശൗചാലയ മാലിന്യം പമ്പ് ചെയ്യുന്നതിനു ഉപയോഗിച്ചതായും കഴിഞ്ഞ ദിവസം താലൂക്ക് വികസന സമിതി യോഗത്തിലും പരാതി ഉയര്‍ന്നിരുന്നു. റവന്യൂ ടവറിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ശുചിമുറികളുടെ ശുചീകരണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് എന്‍.ജി.ഒ യൂനിയന്‍ ചങ്ങനാശേരി ഏരിയ കമ്മിറ്റി സെക്രട്ടറി എസ്. ഗിരീഷ്കുമാര്‍ ഹൗസിങ് ബോര്‍ഡ് അസി. എക്സി. എന്‍ജിനീയര്‍ക്ക് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.