കോട്ടയം: വഴിയോര കച്ചവടക്കാരനെ ഒഴിപ്പിച്ച വിഷയത്തില്‍ ഭരണ പക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്പോര്. നഗരത്തില്‍ ചന്തക്കവല ഭാഗത്ത് വഴിയോരത്ത് വ്യാപാരം നടത്തിയിരുന്നയാളെ ഒഴിപ്പിച്ച വിഷയത്തിലാണ് വാക്പോര്. ഇയാള്‍ക്ക് നഗരസഭ 50,000 നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടിരുന്നു. പണം അടയ്ക്കണമോ അല്ളെങ്കില്‍ ഇതിനെതിരെ മേല്‍കോടതിയില്‍ അപ്പീല്‍ പോകണമോ എന്നതിനെക്കുറിച്ച് കൗണ്‍സിലില്‍ വന്ന അജണ്ടയുടെ പേരിലാണ് വാക്പോര്. ഇത്തരം കേസുകളില്‍ തുടര്‍ നിയമനടപടി സ്വീകരിക്കണമെന്ന് ഭരണപക്ഷാംഗം എം.പി. സന്തോഷ്കുമാര്‍ ആവശ്യപ്പെട്ടു. കെ.കെ. പ്രസാദ്, ടി.എന്‍. ഹരികുമാര്‍ എന്നിവരും ഇതേവാദം ഉന്നയിച്ചു. എന്നാല്‍, പ്രതിപക്ഷാംഗം ഷീജ അനില്‍ ഇതിനെതിരെ രംഗത്തുവന്നു. നഷ്ടപരിഹാരം നല്‍കണമെന്നും എല്ലാ വഴിയോര കച്ചവടക്കാരോടും ഒരേ സമീപനം സ്വീകരിക്കണമെന്നുമായിരുന്നു ഷീജയുടെ നിലപാട്. ചില കൗണ്‍സിലര്‍മാരുടെ മൗനാനുവാദത്തോടെ നഗരത്തില്‍ പലയിടത്തും വഴിയോര വ്യാപാരം നടക്കുന്നുണ്ടെന്നു ഷീജ പറഞ്ഞതോടെ ഭരണപക്ഷം എതിര്‍പ്പുമായി രംഗത്തത്തെിയതോടെ വാക്പോര് ശക്തമായി. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് മുഖാന്തരം നിയമിക്കപ്പെട്ട 27പേരെ സ്ഥിരപ്പെടുത്താനുള്ള അജണ്ടയും ബഹളത്തിന് കാരണമായി. നിയമപരമായല്ല നടപടികളെന്നു പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, മുന്‍ കൗണ്‍സിലുകളുടെ തീരുമാനത്തിന്‍െറ തുടര്‍ച്ചയായാണ് നടപടികളെന്ന വാദത്തില്‍ ഭരണപക്ഷം ഉറച്ചുനിന്നതോടെ വാഗ്വാദമായി. തുടര്‍ന്ന് പ്രതിപക്ഷം വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. പെന്‍ഷന്‍, വഴിയോര വ്യാപാരം, ഭക്ഷണ ശാലകളിലെ പരിശോധന തുടങ്ങിയ വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുകയാണെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. നാട്ടകം പ്രദേശത്തുനിന്ന് വാര്‍ധക്യകാല പെന്‍ഷനായി കഴിഞ്ഞവര്‍ഷം അപേക്ഷ നല്‍കിയ 436 അപേക്ഷകളില്‍ 105 എണ്ണം മാത്രമാണ് പരിശോധിച്ചു തിരികെ അയച്ചതെന്നും ഒന്നുപോലും പാസാക്കിയില്ളെന്നും കെ. ശങ്കരന്‍ ആരോപിച്ചു. നാട്ടകത്തെ പ്രശ്നങ്ങള്‍ പരിഹരിച്ചുവരികയാണെന്നും പെന്‍ഷന്‍ പ്രശ്നപരിഹാരത്തിനായി നാട്ടകം, കുമാരനല്ലൂര്‍ സോണല്‍ ഓഫിസുകളില്‍ മാസത്തില്‍ ഒരുദിവസം മാറ്റിവെക്കുമെന്നും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടിനോ കെ. തോമസ് പറഞ്ഞു. ആരോഗ്യവിഭാഗം ജീവനക്കാര്‍ കൗണ്‍സിലര്‍മാരോട് മോശമായി പെരുമാറുന്നതായി സനലും ജീവനക്കാരില്ലാത്തതിനാല്‍ മുട്ടമ്പലം ശ്മശാനത്തില്‍ കഴിഞ്ഞദിവസം മൃതദേഹം സംസ്കരിക്കാന്‍ കഴിഞ്ഞില്ളെന്ന് അരുണ്‍ ഷാജിയും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.