പാലാ: ടാക്സി വാഹനങ്ങളുടെ പാര്‍ക്കിങ് പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റിയതിനെതിരെ പ്രതിഷേധം ഉയരുന്നു. സ്ഥല പരിമിതിമൂലം നട്ടംതിരിയുന്ന സ്വകാര്യബസ് സ്റ്റാന്‍ഡിലേക്ക് ടാക്സികളും കൂടിയത്തെിയതോടെ ബസുകള്‍ക്ക് കയറാനോ ഇറങ്ങാനോ കഴിയാതെ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയാണ്. വെള്ളിയാഴ്ച മുതലാണ് നഗരസഭയുടെയോ ട്രാഫിക്കുമായി ബന്ധപ്പെട്ടവരുടെയോ ഒൗദ്യോഗിക നിര്‍ദേശങ്ങളില്ലാതെ ടാക്സികള്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ പാര്‍ക്കിങ് ആരംഭിച്ചത്. സ്റ്റാന്‍ഡിന്‍െറ പ്രവേശ കവാടത്തിലായാണ് എട്ടോളം ടാക്സി കാറുകള്‍ പാര്‍ക്കിങ് ആരംഭിച്ചത്. നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും പുറത്തുനിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലം കണ്ടത്തെുന്നതിനുമായാണ് ടൗണിനുള്ളില്‍ തന്നെ പാര്‍ക്ക് ചെയ്തിരുന്ന ടാക്സി, മിനി ലോറി, പെട്ടി ഓട്ടോ എന്നിവര്‍ക്കായി പ്രത്യേക സ്ഥലങ്ങളില്‍ സ്റ്റാന്‍ഡ് നിര്‍മിച്ച് പാര്‍ക്കിങ് അനുവദിച്ചത്. ഇത്തരത്തില്‍ ടാക്സി വാഹനങ്ങള്‍ക്കായി പാലാ-പൊന്‍കുന്നം റോഡില്‍ വലിയപാലത്തോട് ചേര്‍ന്ന് സ്റ്റാന്‍ഡ് നിര്‍മിച്ചുനല്‍കിയിരുന്നു. ഒരുവര്‍ഷത്തിലേറെയായി ടൂറിസ്റ്റ് ടാക്സികള്‍ ഇവിടെയാണ് പാര്‍ക്ക് ചെയ്തിരുന്നത്. ഗതാഗത പരിഷ്കരണത്തിന്‍െറ ഭാഗമായി കുറച്ച് ടാക്സികള്‍ക്ക് സ്റ്റാന്‍ഡില്‍ പാര്‍ക്കിങ് അനുവദിച്ചിരുന്നു. ടൂറിസ്റ്റ് ടാക്സികള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടില്ളെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ ലീനാ സണ്ണി അറിയിച്ചു. പൊലീസിന്‍െറ അനുവാദവും ടാക്സി ഡ്രൈവര്‍മാര്‍ക്കില്ളെന്നാണ് അറിയാന്‍ കഴിയുന്നത്. ടാക്സികള്‍ ബസ് സ്റ്റാന്‍ഡില്‍ നിരന്നതോടെ രാമപുരം ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ക്ക് സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഏറെ ബുദ്ധിമുട്ടിയാണ് ബസ് ഇവിടെ തിരിയുന്നത്. ഇത് മെയിന്‍ റോഡില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. ബസ് സ്റ്റാന്‍ഡിനുള്ളിലെ അനധികൃത സ്റ്റാന്‍ഡുകളും ടാക്സി, ഓട്ടോ പാര്‍ക്കിങ്ങും ഒഴിവാക്കി യാത്രക്കാര്‍ക്ക് സുഗമമായി കാത്തുനില്‍ക്കാനും ചെറിയ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.