മുണ്ടക്കയം: കഞ്ചാവിന്‍െറ ലഹരിക്കായി ചെറുപ്പക്കാര്‍ ഓടുമ്പോള്‍ അവരെ കണ്ടത്തെി വില്‍പന നടത്തുന്ന കച്ചവടക്കാര്‍ മേഖലയില്‍ പെരുകുകയാണ്. ഹൈറേഞ്ചിറങ്ങി വന്ന കഞ്ചാവ് നാട്ടിലെ പ്രധാന ലഹരിയായി മാറിയിരിക്കുകയാണ്. പാന്‍ മസാലക്ക് വില്‍പന നിരോധമുണ്ടായിട്ടും ഒളിഞ്ഞും തെളിഞ്ഞും വില്‍പന നടത്തുന്ന വ്യാപാരികളും മുണ്ടക്കയത്ത് സജീവം. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഉപഭോക്താക്കളുടെ ആവശ്യം അറിഞ്ഞ് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തെ ലഹരിയത്തെിക്കുന്നതില്‍ മത്സരിക്കുകയാണ് കച്ചവടക്കാര്‍. തമിഴ്നാട്ടില്‍നിന്നത്തെുന്ന പച്ചക്കറി, ഇറച്ചിക്കോഴി എന്നിവയുടെ ലോഡിലാണ് കഞ്ചാവും പാന്‍മസാലയും കൂടുതലായി എത്തുന്നത്. തമിഴ്നാട്ടിലെയും കേരളത്തിലെയും ചെക്പോസ്റ്റുകള്‍ താണ്ടിയത്തെുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ സ്ഥിരമായി എത്തുന്നതിനാല്‍ പരിചയമുഖത്തിന്‍െറ പേരില്‍ വാഹന പരിശോധന കാര്യമായി നടക്കാറില്ല എന്നതിനാല്‍ കൂടുതല്‍ അളവിലാണ് ലഹരി ഉല്‍പന്നങ്ങള്‍ മുണ്ടക്കയത്ത് എത്തുന്നത്. കൂടാതെ തമിഴ്നാട്ടിലെ കമ്പത്തും കേരളത്തില്‍ കട്ടപ്പന, വണ്ടന്മേട് എന്നിവിടങ്ങളിലും പോയി കഞ്ചാവ് ചെറിയ അളവില്‍ വാങ്ങി ചില്ലറ വില്‍പനയും മുണ്ടക്കയം മേഖലയില്‍ നടക്കുന്നുണ്ട്. തമിഴ്നാട്ടില്‍നിന്ന് കഞ്ചാവ് എത്തിച്ചുനല്‍കുന്ന നിരവധി ഏജന്‍റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. കഞ്ചാവ് വില്‍പനയുടെ പേരില്‍ ഏജന്‍റുമാരും ഇടനിലക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുന്നതും പതിവാണ്. കഞ്ചാവിന്‍െറ പേരില്‍ പണം തട്ടിയാലോ സംഘര്‍ഷമുണ്ടായാലോ ഇത്തരക്കാര്‍ പരാതിയുമായി രംഗത്തു വരാറില്ല. അത് ഇത്തരക്കാരില്‍ തട്ടിപ്പും സജീവമാകുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് മുണ്ടക്കയം ചെളിക്കുഴി ഭാഗത്തെ ഒരുസംഘത്തിനായി 400 ഗ്രാം കഞ്ചാവുമായി തമിഴ്നാട്ടില്‍നിന്ന് എത്തിയ യുവാവ് കഞ്ചാവ് കൈമാറി പതിനായിരത്തോളം രൂപയും വാങ്ങി മടങ്ങുമ്പോള്‍ ഒരുസംഘം പിന്തുടര്‍ന്ന് അയാളില്‍നിന്ന് പണം പിടിച്ചുപറിച്ചു. മുണ്ടക്കയം ടൗണില്‍ മൊത്തക്കച്ചവടം നടത്തുന്ന സ്റ്റേഷനറി കടയുടമയുടെ വീട്ടില്‍നിന്ന് ഒന്നര ചാക്കോളം പാന്‍മസാലയാണ് കഴിഞ്ഞ ദിവസം എക്സൈസ് സംഘം പിടികൂടിയത്. 1500ഓളം പാക്കറ്റ് പാന്‍മസാല പിടികൂടിയ എക്സൈസ് സംഘത്തിന് 200 രൂപ മാത്രമേ പിഴ ഈടാക്കാന്‍ കഴിയൂവെന്നതിനാല്‍ മുണ്ടക്കയം പൊലീസിന് കൈമാറുകയായിരുന്നു. എന്നാല്‍, പ്രതിയെയും ലഹരി പാക്കറ്റുകളും ലഭിച്ച പൊലീസ് 1500 എന്നത് 150 പാക്കറ്റാക്കി ചുരുക്കിയതായും പ്രതിക്ക് ആവശ്യമായ സൗകര്യമൊരുക്കിയതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.