ജീവനക്കാര്‍ യൂനിയന്‍ സമ്മേളനത്തില്‍; പാലായില്‍ 30 സര്‍വിസുകള്‍ മുടങ്ങി

പാലാ: കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ സംഘടനാ സമ്മേളനത്തിന്‍െറപേരില്‍ മുടങ്ങിയത് 30ല്‍പരം സര്‍വിസുകള്‍. പാലാ മാതൃകാ ഡിപ്പോയിലാണ് ഞായറാഴ്ച സര്‍വിസുകള്‍ കൂട്ടത്തോടെ മുടങ്ങിയത്. അവധി ദിവസമായതിനാല്‍ യാത്രക്കായി എത്തിയവരും നിരവധിയായിരുന്നു. ഡിപ്പോയുടെ പ്രധാന വരുമാന സ്രോതസ്സായ കോട്ടയം-തൊടുപുഴ ചെയിന്‍ സര്‍വിസുകളും മുടങ്ങി. ഭരണാനുകൂല സംഘടനയുടെ പ്രാദേശിക സമ്മേളനത്തിനായി ജീവനക്കാര്‍ കൂട്ടത്തോടെ പോയതാണ് ഇത്രയധികം സര്‍വിസുകള്‍ മുടങ്ങാന്‍ കാരണം. വളരെയധികം ജീവനക്കാര്‍ ഹാജരാകില്ല എന്നറിഞ്ഞിട്ടും സര്‍വിസ് മുടങ്ങാതിരിക്കുന്നതിന് മുന്‍കരുതലുകള്‍ എടുത്തിരുന്നില്ല എന്ന ആക്ഷേപമുണ്ട്. അന്നേദിവസം ഡ്യൂട്ടി ഇല്ലാതിരുന്ന മറ്റ് സംഘടനയില്‍ ഉള്‍പ്പെട്ട ജീവനക്കാരെയും പകരം ജോലിക്ക് ക്രമീകരിക്കാനോ മറ്റ് ഡിപ്പോകളില്‍നിന്ന് ജീവനക്കാരെ എത്തിക്കാനോ ഒരുനടപടിയും സ്വീകരിച്ചില്ല. നിരവധി സര്‍വിസുകള്‍ മുടങ്ങിയ വിവരം സോണല്‍ മാനേജറും അറിഞ്ഞിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.