സ്ട്രെച്ചറില്‍ക്കിടന്ന് പരീക്ഷയെഴുതിയ അല്‍ത്താഫിന് വിജയതിളക്കം

കോട്ടയം: അല്‍ത്താഫിനിത് തിളക്കമുള്ള വിജയം. പരീക്ഷാ ഹാളില്‍ സെട്രച്ചറില്‍ ക്കിടന്ന് പരീക്ഷ എഴുതിയ കോട്ടയം സി.എം.എസ് സ്കൂള്‍ പത്ത് ഇ ഡിവിഷനിലെ അല്‍ത്താഫിന് റിസല്‍റ്റ് വന്നപ്പോള്‍ ഒരു എയും ബാക്കി വിഷയത്തിന് ബി പ്ളസും ലഭിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് രണ്ടുമാസത്തോളം കിടക്കയിലായപ്പോള്‍ പരീക്ഷയെഴുതാന്‍ സ്കൂളിലത്തെിയത് ആംബുലന്‍സിലായിരുന്നു. പി.ഡി.പി ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റിയാണ് പരീക്ഷക്കായി ആംബുലന്‍സ് വിട്ടുകൊടുത്ത് സൗജന്യയാത്ര ഒരുക്കിയിരുന്നത്. ട്യൂഷന്‍ കഴിഞ്ഞ് സുഹൃത്തിന്‍െറ ബൈക്കിന് പിന്നിലിരുന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അല്‍ത്താഫിന് അപകടമുണ്ടായത്. ഇല്ലിക്കല്‍ വളവില്‍വെച്ച് എതിരേവന്ന സ്വകാര്യബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. പിന്നീട് സ്കൂളിലത്തൊന്‍ കഴിയാതെയാണ് അല്‍ത്താഫ് പരീക്ഷക്കത്തെിയത്. വലതുകാലിന് മൂന്നൊടിവും അരക്ക് താഴെ എല്ലിന് പരിക്കും ഉണ്ടായിരുന്നു. കാല്‍മുട്ടുചിരട്ട മാറ്റിവെക്കല്‍ ശസ്ത്രക്രിയയും നടത്തി. പരിക്കുകളുടെ കടുത്ത വേദനയിലും പഠിച്ച പാഠങ്ങള്‍ മനസ്സിലോര്‍ത്ത് സഹായി ആയി സര്‍ക്കാര്‍ അനുവദിച്ച ഇതേ സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി ഹരികൃഷ്ണന് ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്തായിരുന്നു അല്‍ത്താഫിന്‍െറ പരീക്ഷയെഴുത്ത്. പരിക്കുകള്‍ വരുത്തിയ കടുത്ത വേദനകളെ അതിജീവിച്ചെഴുതിയ പരീക്ഷയുടെ ഫലം വന്നപ്പോള്‍ വീട്ടുകാര്‍ക്കും സന്തോഷം. ഇപ്പോള്‍ കാലിലെ പ്ളാസ്റ്റര്‍ നീക്കംചെയ്തെങ്കിലും പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. പ്ളസ് ടുവിന് ചേരാനുള്ള തയാറെടുപ്പിലാണ് കുമ്മനം തെക്കെമണ്ണില്‍ സലിമിന്‍െറ മകന്‍ അല്‍ത്താഫ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.