വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് 48 പേര്‍ക്ക് പരിക്ക്

അങ്കമാലി: ദേശീയപാതയില്‍ നെടുമ്പാശ്ശേരി കരിയാട് വളവില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് 48 പേര്‍ക്ക് പരിക്ക്. ബസില്‍ വീണും സീറ്റിലും കമ്പിയിലും ഇടിച്ചുമാണ് അധികപേര്‍ക്കും പരിക്ക്. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റ 36 പേരെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. ബുധനാഴ്ച വൈകുന്നേരം 4.45ന് കരിയാട് സിഗ്നല്‍ വളവിന് സമീപമുള്ള കുഴിയിലേക്കാണ് ബസ് മറിഞ്ഞത്. അപകടസമയത്ത് മഴയുണ്ടായിരുന്നു. കാലങ്ങളായി കരിയാട് കൊടുംവളവില്‍ അപകടങ്ങള്‍ പതിവാണ്. മഴക്കാലത്താണ് കൂടുതല്‍. പ്രശ്ന പരിഹാരത്തിന് ഇപ്പോഴും നാട്ടുകാര്‍ സമരം നടത്തിവരുകയാണ്. ബസ് മറിഞ്ഞ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സമീപത്ത് ടൂറിസ്റ്റ് ബസ് കാറിലിടിച്ചും അപകടമുണ്ടായി. പക്ഷേ, ആര്‍ക്കും പരിക്കില്ല. പരിക്കേറ്റ് അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍: കോട്ടയം ചങ്ങനാശേരി സ്വദേശികളായ രണ്ടുകുഴിച്ചിറ തെയ്യമ്മ (78), രണ്ടുകുഴിച്ചിറ അപ്പച്ചന്‍ (58), മങ്ങാട്ട് സാന്ദ്ര (11), പുതിയപറമ്പില്‍ ലൈല (49), രണ്ടുകുഴിച്ചറി ജലജമണി (43), പരപ്പന്‍തൂവലില്‍ പി.കെ. പത്മനാഭന്‍ (68), പോട്ടയില്‍ പുതുപറമ്പ് സീനമ്മ ബൈജു (30), രണ്ടുകുഴിച്ചിറ സന്തോഷ് ജോസഫ് (34), വാണിയപുര വീട്ടില്‍ അനു മോഹന്‍ (17), പുതുപ്പറമ്പില്‍ നസ്റുദ്ദീന്‍ ഷാ (28), പുതുപ്പറമ്പില്‍ നാദിഷ നസ്റുദ്ദീന്‍ (25), രണ്ടുകുഴിച്ചിറ ജോണി (50), രണ്ടുകുഴിച്ചിറ മീര (ഒമ്പത്), കുറ്റിലിയാട്ടില്‍ ദത്തന്‍ (11), രണ്ടുകുഴിച്ചിറ തങ്കമണി (57), രണ്ടുകുഴിച്ചിറ ഷൈമോന്‍ ശശി (13), രണ്ടുകുഴിച്ചിറ കാളിദാസന്‍ (17), കളത്തിപ്പറമ്പില്‍ മിനി ഷാജി (40), തമ്പംകുന്നേല്‍ വീട്ടില്‍ ശ്യാം ജോഷി (12), ബണ്ടുകുഴിച്ചിറ അമ്മിണി (52), മങ്ങാട്ടുവീട്ടില്‍ സാന്ദ്ര (11), ബണ്ടുകുഴിച്ചിറ അനുപമ (എട്ട്), രണ്ടുകുഴിച്ചിറ ഷൈനി (43), രണ്ടുകുഴിച്ചിറ ജസി ബാബു (39), കുറ്റിയാട്ട് വീട്ടില്‍ ആദിത്യന്‍ (15), വെങ്ങുംമൂട്ടില്‍ ജാന്‍സി മാത്യു (27), കോട്ടയം സ്വദേശികളായ ചെറുശേരി അബിയ (9), ചെറുശേരില്‍ വീട്ടില്‍ സൗമ്യ (33), ആലപ്പുഴ സ്വദേശികളായ സനാതനം വാര്‍ഡ് ന്യൂ കോളനിയില്‍ വൈ. ബാബു (47), സോണല്‍ ഭവനില്‍ സോണല്‍ (ആറ്), ബാബു ഭവനില്‍ ബാബു (46), അമ്പലത്തുംവിളയില്‍ ഷാനമോള്‍ ബാബു (12), വാകത്താനം സ്വദേശികളായ വെങ്ങുംമൂട്ടില്‍ വീട്ടില്‍ ഗ്രേസി മാത്യു (53), വെങ്ങുംമൂട്ടില്‍ ആന്‍സി മാത്യു (21), മൂലത്താനം വീട്ടില്‍ ആല്‍ബിന്‍ ജോസഫ് (12), ആലുവ ചാത്തനാട് മുനിസിപ്പല്‍ കോളനിയില്‍ സില്‍വി (33).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.