മണ്ണിട്ടുമൂടുന്ന സംവിധാനം അവസാനിപ്പിക്കും –കലക്ടര്‍

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജില്‍ മാലിന്യം മണ്ണിട്ടുമൂടുന്ന സംവിധാനം അവസാനിപ്പിക്കുമെന്ന് കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്. മെഡിക്കല്‍ കോളജ് നഴ്സിങ് ഹോസ്റ്റലിന് സമീപത്ത് മാലിന്യം തള്ളിയതിനെതിരെ എം.എസ്.സിയുടെ നേതൃത്വത്തില്‍ നഴ്സിങ് വിദ്യാര്‍ഥികളും മെഡിക്കല്‍ വിദ്യാര്‍ഥികളും സമരം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് പ്രശ്ന പരിഹാരത്തിനായി കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആശുപത്രിയിലെ ബയോ കെമിക്കല്‍ മാലിന്യം പാലക്കാട് കയറ്റിയയച്ച് സംസ്കരിക്കുന്നത് പുനരാംഭിക്കും. പ്ളാസ്റ്റിക്, പേപ്പറുകള്‍ ഉള്‍പ്പെടെയുള്ള നിരവധി മാലിന്യം സംസ്കരിക്കാന്‍ ഇന്‍സിലേറ്റര്‍ സ്ഥാപിക്കും. പ്ളാസ്റ്റിക് രഹിത മെഡിക്കല്‍ കോളജായി മാറ്റുന്നതിന് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാമ്പയിന്‍ നടത്തും. മാലിന്യ നിക്ഷേപ കേന്ദ്രത്തിലെ ആഴത്തില്‍ കുഴിയെടുക്കാതെ തള്ളിയ മുഴുവന്‍ മാലിന്യവും നീക്കംചെയ്യും. പ്രിന്‍സിപ്പല്‍ രാജു ജേക്കബ്, ആശുപത്രി സൂപ്രണ്ട് ടിജി തോമസ് ജേക്കബ്, നഴ്സിങ് കോളജ് വിദ്യാര്‍ഥി പ്രതിനിധി ജിഷ്മോള്‍ ബാബു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നഴ്സിങ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപം മാലിന്യം തള്ളുന്നതിനെതിരെ മാലിന്യവണ്ടി തടഞ്ഞ് പ്രതിഷേധിച്ചു. ഇതേതുടര്‍ന്ന് ആഴത്തില്‍ കുഴിയെടുത്ത് മൂടാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. ഇതേതുടര്‍ന്നാണ് കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.