കുമളി: കഞ്ചാവ് കടത്തുകാര്‍ ജാഗ്രതൈ. ശരീരത്ത് കഞ്ചാവ് ഒളിപ്പിച്ച് മാന്യമായി അതിര്‍ത്തി ചെക്പോസ്റ്റ് കടക്കാമെന്ന വ്യാമോഹം ഇനി കഞ്ചാവ് കടത്തുകാര്‍ക്ക് വേണ്ട. നിതാന്ത ജാഗ്രതയുമായി നിങ്ങളെ പിടികൂടാന്‍ റോഡരികില്‍ ബ്രൂസ് കാവലുണ്ടാകും. തൃശൂരിലെ പൊലീസ് അക്കാദമിയില്‍ ഒമ്പതു മാസത്തെ പരിശീലനത്തിനുശേഷമാണ് ലാബ്രഡോര്‍ വിഭാഗത്തിലെ ഒരു വയസ്സുകാരി ബ്രൂസ് പൊലീസിനെ സഹായിക്കാന്‍ രംഗത്തിറങ്ങിയത്. നായയുടെ വരവോടെ പൊലീസിന് ജോലി എളുപ്പമായി. ബാഗുകളും വസ്ത്രങ്ങളും അഴിച്ചു പരിശോധിക്കുന്നതിന് പകരം ബ്രൂസ് കഞ്ചാവ് മണത്ത് കണ്ടുപിടിക്കുന്നതോടെ മാന്യനായി നിവര്‍ന്നുനില്‍ക്കുന്ന പ്രതിയെ പൊലീസിന് ചുരുട്ടിക്കൂട്ടി ലോക്കപ്പിലിടാം. സംസ്ഥാന അതിര്‍ത്തി വഴി കഞ്ചാവും മറ്റ് ലഹരിമരുന്നുകളും കടത്തുന്നത് വര്‍ധിച്ചതോടെയാണ് നാര്‍കോട്ടിക് വിഭാഗത്തിന്‍െറ ആവശ്യപ്രകാരം പ്രത്യേക പരിശീലനം നല്‍കി നായ്കളെ രംഗത്തിറക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. കുമളി, കമ്പംമെട്ട്, ചെക്പോസ്റ്റുകളില്‍ എ.എസ്.ഐ ചാക്കോ ഫ്രാന്‍സിസിനും സംഘത്തിനും ഒപ്പം എത്തിയാണ് ബ്രൂസ് വാഹന പരിശോധന നടത്തുക. പൊലീസ് സംഘം കൂടി കഞ്ചാവിനെതിരെ രംഗത്തിറങ്ങിയതോടെ തമിഴ്നാട്ടില്‍നിന്നുള്ള ലഹരിമരുന്ന് കടത്തിന് വിരാമമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.