ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. ശസ്ത്രക്രിയക്ക് വിധേയമായ സ്ത്രീകളെ അണുബാധയേല്‍ക്കാതെ കിടത്തുന്ന 13ാം വാര്‍ഡായ പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡിന് സമീപത്താണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെ എട്ടരക്കാണ് സംഭവം. പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡിന് സമീപത്തെ റാംപില്‍ ആശുപത്രിയില്‍നിന്ന് പുറന്തള്ളിയ പഴയ ബെഡുകള്‍, ഷീറ്റ്, കാലഹരണപ്പെട്ട ട്രോളി എന്നിവ വന്‍തോതില്‍ കൂട്ടിയിട്ടിരുന്നു. ഇവിടെയാണ് തീപിടിത്തമുണ്ടായത്. ബെഡുകളും ഷീറ്റുകളും കത്തിയാളുകയായിരുന്നു. ഇടുങ്ങിയ ഈ ഭാഗത്തുനിന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ ആരെങ്കിലും സിഗരറ്റ് വലിച്ചതിനുശേഷം കുറ്റി വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡിലേക്കും തൊട്ടുമുകളിലേക്കുള്ള ഓപറേഷന്‍ തിയറ്ററിന്‍െറ ഭാഗത്തേക്കും വന്‍തോതില്‍ പുക തള്ളിക്കയറി. മണിക്കൂറുകളോളം വാര്‍ഡിലും പരിസരത്തും പുക തങ്ങിനിന്നു. പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡിലേക്ക് പുക തള്ളിക്കയറിയതിനാല്‍ ഇവിടെ ശസ്ത്രക്രിയക്ക് വിധേയമായി കിടന്ന 18 സ്ത്രീ രോഗികളെ ഉടന്‍തന്നെ 12ാം വാര്‍ഡിലേക്ക് മാറ്റി. തീ ആളിപ്പടരുന്നത് കണ്ട് രോഗികളുടെ കൂട്ടിരിപ്പുകാര്‍ വാര്‍ഡില്‍ ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന വെള്ളം എടുത്തുകൊണ്ടുവന്നൊഴിച്ച് തീകെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ കോട്ടയത്തുനിന്ന് ഫയര്‍ഫോഴ്സിന്‍െറ രണ്ട് യൂനിറ്റ് സ്ഥലത്തത്തെിയാണ് തീ പൂര്‍ണമായും അണച്ചത്. ആശുപത്രിയില്‍നിന്ന് വര്‍ഷങ്ങള്‍ക്ക്് മുമ്പ് പുറന്തള്ളിയ ബെഡുകളും ഷീറ്റുകളുമാണ് ഇവിടെ കൂടികിടന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇവ നശിപ്പിക്കാതിരുന്നതാണ് ഇപ്പോഴത്തെ തീപിടിത്തത്തിന് കാരണം. വിവിധ സ്ഥലങ്ങളില്‍ അപകടം ഉണ്ടാക്കാവുന്ന തരത്തില്‍ മലിന വസ്തുക്കള്‍ കൂടിക്കിടക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് സൂപ്രണ്ട് ടിജി ജേക്കബ് തോമസിന്‍െറ നേതൃത്വത്തില്‍ അധികൃതരും സ്ഥലത്തത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.