കുറവിലങ്ങാട്: ദു$ഖം തളംകെട്ടിനില്‍ക്കുന്ന വെളിയന്നൂര്‍ തുളസിഭവനത്തിലേക്ക് ആദ്യമായി രണ്ടുവയസ്സുകാരന്‍ പ്രണവ് ഇന്നത്തെും. ഇതുവരെ കാണാത്ത ബന്ധുക്കളുടെ അന്ത്യചുംബനം ഏറ്റുവാങ്ങാന്‍. ലിബിയയില്‍ ആഭ്യന്തര കലാപത്തിന്‍െറ ഭാഗമായി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് വെളിയന്നൂര്‍ തുളസിഭവനത്തില്‍ വിപിന്‍കുമാറിന്‍െറ ഭാര്യ സുനുവും (28), മകന്‍ പ്രണവും. ഏറെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലത്തെിക്കുന്നത്. കഴിഞ്ഞമാസം 12ന് ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റിലെ മുറിയില്‍ ഷെല്‍ പതിച്ചാണ് ദുരന്തം സംഭവിച്ചത്. സുനുവിന്‍െറയും പ്രണവിന്‍െറയും ഒപ്പം മുറിയില്‍ ഉണ്ടായിരുന്ന വിപിന്‍കുമാര്‍ ഷെല്ലാക്രമണത്തിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് മുറിയില്‍നിന്ന് ഇറങ്ങിയതിനാല്‍ മരണത്തില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. ഇരുവരും ജോലി ചെയ്തിരുന്ന സാവിയ ആശുപത്രിയിലാണ് അമ്മയുടെയും മകന്‍െറയും മൃതദേഹം സൂക്ഷിച്ചിരുന്നത്. ലിബിയയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ തുടരുന്നതിനാലാണ് മൃതദേഹം നാട്ടിലത്തെിക്കാന്‍ താമസമെടുത്തത്. കേന്ദ്രമന്ത്രി സുഷമ സ്വരാജുമായും നോര്‍ക്കയുമായും സര്‍ക്കാറും വിവിധ എം.പിമാരും ബന്ധപ്പെട്ടിരുന്നു. ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സുനുവിന്‍െറയും മകന്‍ പ്രണവിന്‍െറയും വേര്‍പാട് സൃഷ്ടിച്ച ഞെട്ടലില്‍നിന്ന് കുടുംബങ്ങള്‍ മുക്തിനേടിയിട്ടില്ല. അമ്മയോട് ചേര്‍ന്നുകിടന്ന് മരണത്തിലും ഒപ്പം യാത്രയായ പ്രണവിന്‍െറ ഓര്‍മ നാട്ടുകാരെ കണ്ണീരിലാഴ്ത്തുന്നു. പ്രണവിനെ വിപിന്‍െറയും സുനുവിന്‍െറയും വീട്ടുകാര്‍ കണ്ടിട്ടില്ല. ശനിയാഴ്ച രാവിലെ എട്ടരയോടെ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തും. ഇവിടെനിന്ന് ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. ഉച്ചക്ക് 2.30ന് വിപിന്‍െറ വീട്ടുവളപ്പില്‍ സംസ്കാരം നടക്കും. നെടുമ്പാശ്ശേരിയില്‍നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ വിപിന്‍െറ വീട്ടിലേക്കാണ് എത്തിക്കുന്നത്. മേയ് രണ്ടിന് പ്രണവിന്‍െറ രണ്ടാംജന്മദിനം ആഘോഷിക്കാനിരുന്നപ്പോഴാണ് മരണം ഇരുവരെയും കവര്‍ന്നെടുത്തത്. ഈമാസം അവസാനത്തോടെ വിപിനും സുനുവും പ്രണവും നാട്ടിലേക്ക് വരാനിരുന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.