കോട്ടയം: വാഹനാപകടത്തില്‍ രണ്ടുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ യുവാവിന് 40 ലക്ഷം രൂപ നഷ്ടപരിഹാരം. ബംഗളൂരുവില്‍നിന്ന് വോള്‍വോ ബസില്‍ കോട്ടയത്തിന് വരുമ്പോള്‍ റോഡില്‍ തെറ്റായ ദിശയില്‍ പാര്‍ക്ക് ലൈറ്റിടാതെ പാര്‍ക്ക് ചെയ്തിരുന്ന നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ ബസ് ഇടിച്ചായിരുന്നു അപകടം. രണ്ടുകാലുകള്‍ക്കും ഗുരുതര പരിക്കുപറ്റിയ കോട്ടയം തെള്ളകം കുളപ്പുറത്ത് (അര്‍ക്കാഡിയ ഗ്രൂപ്) ബേബിച്ചന്‍െറ മകന്‍ ടോം മാത്യുവിന് 40,01,200 രൂപ നഷ്ടപരിഹാരം അനുവദിച്ച് കോട്ടയം മോട്ടോര്‍ ആക്സിഡന്‍റ് ക്ളെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി കെ.പി. ജോണ്‍ ഉത്തരവായി. ഈ തുക ബസിന്‍െറയും ലോറിയുടെയും ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒരുമാസത്തിനകം കോടതിയില്‍ കെട്ടിവെക്കണമെന്നും ഉത്തരവില്‍ പറയുന്നു. വാദിഭാഗത്തിനുവേണ്ടി അഡ്വ. ആന്‍റണി പനന്തോട്ടം ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.