മൂന്നാര്‍: വിനോദസഞ്ചാര മേഖല മറയാക്കി തീവ്രവാദികള്‍ സന്ദര്‍ശനം വ്യാപകമാക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ മൂന്നാര്‍ സന്ദര്‍ശിച്ചു മടങ്ങിയത് അഞ്ചു തീവ്രവാദികളാണ്. വാഗമണ്ണില്‍ സിമി പ്രവര്‍ത്തനം നടത്തിയതുമായി ബന്ധപ്പെട്ടാണ് ആദ്യമായി തീവ്രവാദികള്‍ മൂന്നാറിലത്തെിയത്. രണ്ടു ദിവസം മൂന്നാറിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചയാളെ കേന്ദ്ര അന്വേഷണ ഏജന്‍സി ഇതരസംസ്ഥാനത്തുനിന്നാണ് പിടികൂടിയത്. പേര് വെളിപ്പെടുത്താന്‍ തയാറാകാതെ പ്രതിയുമായി അന്വേഷണ സംഘം മൂന്നാറിലത്തെിച്ചിരുന്നു. മുംബൈ സ്ഫോടനത്തിലെ മുഖ്യപ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി 2012ല്‍ മൂന്നാറിലത്തെിയിരുന്നു. പഴയ മൂന്നാറിലെ സ്വകാര്യഹോട്ടലില്‍ സ്വന്തംപേരില്‍ താമസിച്ചാണ് ഇയാള്‍ മടങ്ങിയത്. പാക് തീവ്രവാദികളായ തകസ്കീന്‍ അക്തറും, അബ്ദുല്‍ വകാസും മൂന്നാറിലത്തെിയത് 2014 കാലത്തായിരുന്നു. ഒരുമാസത്തോളം മൂന്നാറിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയിലെ സ്വകാര്യ കോട്ടേജില്‍ താമസിച്ചാണ് പ്രതികള്‍ മടങ്ങിയത്. ഇക്കാനഗറില്‍ ചായക്കട നടത്തിവന്ന പ്രതികള്‍ മൂന്നാറിലെ മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷന്‍, രാജമല, കമ്പനിയുടെ ടീ മ്യൂസിയം തുടങ്ങിയ വിനോദസഞ്ചാരമേഖല സന്ദര്‍ശിച്ചിരുന്നു. 2015 ജനുവരിയോടെ രാജസ്ഥാനില്‍ പ്രതികളെ പിടികൂടിയ എന്‍.ഐ.എ സംഘം മൂന്നാറില്‍ ഇരുവരും തീവ്രവാദവുമായി ബദ്ധപ്പെട്ട് പ്രവര്‍ത്തനം നടത്തിയതായി കണ്ടത്തെിയിരുന്നു. അന്നും പ്രതികളെ മൂന്നാറിലത്തെിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. മൂന്നാറിലെ ജനവാസ മേഖലയില്‍ തീവ്രവാദികള്‍ താമസിച്ചിട്ടും മൂന്നാറിലെ രഹസ്യാ അന്വേഷണ വിഭാഗം പ്രതികളെ തിരിച്ചറിയുകയോ കണ്ടത്തെുകയോ ചെയ്യാതിരുന്നത് വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.