ചങ്ങനാശേരി: കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ മോഷണക്കേസില്‍ അറസ്റ്റിലായി. പോള്‍ വധക്കേസ് പ്രതി പായിപ്പാട് നാലുകോടി കൂടത്തേട്ട് ബിനു (36), നാലുകോടി മേക്കരശേരി ജയ്സണ്‍ (സിബി-46) എന്നിവരാണ് അറസ്റ്റിലായത്. ബിനുവിന്‍െറ വീടിനു സമീപം ഇല്ലത്തുപറമ്പില്‍ നല്ലൂര്‍ എബ്രഹാമിന്‍െറ വീട്ടില്‍നിന്ന് ഒന്നേകാല്‍ പവനും ആയിരത്തോളം രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഈ സമയം വീട്ടില്‍ ആരും ഇല്ലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സഹോദരന്‍ ഞായറാഴ്ച രാത്രി നെടുമ്പാശേരിയിലേക്കു പോകാന്‍ ലൈറ്റിട്ടപ്പോള്‍ ആളില്ലാതിരുന്ന സഹോദരന്‍െറ വീട്ടില്‍ വെളിച്ചം കണ്ടു. സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് മോഷണം കണ്ടത്തെുന്നത്. മോഷണം നടന്ന വീടിന്‍െറ മുന്നില്‍നിന്ന് ലഭിച്ച ചെരുപ്പുകളും വീടിനുള്ളില്‍നിന്ന് കണ്ടത്തെിയ മുളകുപൊടി, പ്ളാസ്റ്റിക് കൂട് തുടങ്ങിയവ പരിശോധിച്ചപ്പോള്‍ ചെരിപ്പ് ജയ്സന്‍േറതാണെന്ന് പൊലീസ് കണ്ടത്തെുകയായിരുന്നു. ബിനുവിന്‍െറ വീട്ടില്‍ നടന്ന പരിശോധനയില്‍ മുളകുപൊടി നിലത്തുവീണുകിടക്കുന്നതായും കണ്ടത്തെിയെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശേരി ഡിവൈ.എസ്.പി. കെ. ശ്രീകുമാര്‍, സി.ഐ. സക്കറിയ മാത്യു, തൃക്കൊടിത്താനം എസ്.ഐ. സുധീഷ്കുമാര്‍, ഷാഡോ പൊലീസ് എ.എസ്.ഐമാരായ കെ.കെ. റെജി, ടോം ജോസഫ്, സീനിയര്‍ സി.പി.ഒമാരായ മധുകുമാര്‍, നസീര്‍, രമേശ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.