കുമളി: വര്‍ണക്കാഴ്ചകള്‍ ഒരുക്കി പൂക്കള്‍ നിറഞ്ഞതോടെ തേക്കടിക്ക് ഇനി പൂക്കാലം. തേക്കടി കല്ലറക്കല്‍ ഗ്രൗണ്ടില്‍ വിശാലമായ പ്രദേശമാകെ വിവിധ നിറങ്ങളില്‍ പൂക്കള്‍ നിറഞ്ഞതോടെ ഇനി രണ്ടാഴ്ച നാട്ടുകാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കാഴ്ചയുടെ ഉത്സവം. കുമളി ഗ്രാമപഞ്ചായത്ത്, തേക്കടി അഗ്രിഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി, മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സ് എന്നിവര്‍ സംയുക്തമായി ഒരുക്കുന്ന പത്താമത് പുഷ്പമേളക്ക് ശനിയാഴ്ച വൈകീട്ട് ഏഴിന് തിരിതെളിഞ്ഞു. ഈമാസം 17വരെ നീളുന്ന പുഷ്പമേളക്കായി വിപുലമായ സൗകര്യമാണ് ഒരുക്കിയത്. ആയിരക്കണക്കിന് പുഷ്പസസ്യങ്ങള്‍ക്കൊപ്പം ആയുര്‍വേദ സസ്യങ്ങളും വിവിധ ഇനം ഫലവൃക്ഷത്തൈകളും പ്രദര്‍ശനത്തിനുണ്ട്. മേളയുടെ ഉദ്ഘാടനം ഇ.എസ്. ബിജിമോള്‍ എം.എല്‍.എ നിര്‍വഹിച്ചു. മേളയുടെ ഭാഗമായി വിവിധ മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. 30 രൂപയാണ് മേള കാണാനുള്ള പ്രവേശ നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.