മൊബൈല്‍ ടവര്‍ ചാര്‍ജ് ചെയ്യാനത്തെിയവരെ നാട്ടുകാര്‍ തടഞ്ഞു

കുറവിലങ്ങാട്: മൊബൈല്‍ ടവര്‍ ചാര്‍ജ് ചെയ്യാനത്തെിയ ഉദ്യോഗസ്ഥ സംഘം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങി. കുറവിലങ്ങാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലാണ് സംഭവം. കുര്യം-മടയകുന്ന് റോഡില്‍ തടിമില്ലിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടവര്‍ പണിതത്. ടവറിനെതിരെ നാട്ടുകാര്‍ സംഘടിക്കുകയും ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു. വാര്‍ഡ് മെംബര്‍ രമാരാജുവിന്‍െറ നേതൃത്വത്തിലായിരുന്നു പരാതി സമര്‍പ്പിച്ചത്. തുടര്‍ന്ന് കലക്ടര്‍ ചര്‍ച്ച നടത്തുകയും ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച ഉച്ചയോടെ പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടി ടവര്‍ ചാര്‍ജ് ചെയ്യാന്‍ സ്ഥലം ഉടമയും മറ്റ് ഉദ്യോഗസ്ഥരും എത്തിയതറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ വാര്‍ഡ് മെംബര്‍ രമാരാജുവിന്‍െറ നേതൃത്വത്തില്‍ സംഭവ സ്ഥലത്തത്തെി ഇവരെ തടയുകയായിരുന്നു. ഗത്യന്തരമില്ലാതെ പൊലീസ് ഉദ്യോഗസ്ഥരും സ്വകാര്യമൊബൈല്‍ ടവര്‍ ഉദ്യോഗസ്ഥരും തിരികെപ്പോവുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.