പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി

മുണ്ടക്കയം: മുണ്ടക്കയം ചെളിക്കുഴി വാര്‍ഡില്‍പെട്ട പന്ത്രണ്ടേക്കര്‍ കോളനി നിവാസികള്‍ പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി. മൂന്നാര്‍ മോഡല്‍ സമരം വ്യാപകമാവുന്നതിന്‍െറ ഭാഗമായാണ് മുണ്ടക്കയത്തും സമരം നടത്തിയത്. മേഖലയില്‍ കാല്‍നടപോലും അസാധ്യമായ വഴികള്‍ പുനരുദ്ധരിക്കാന്‍ അധികാരികള്‍ തയാറാകാത്തതും വാര്‍ഡ് അംഗവും പഞ്ചായത്തു ഭരണസമിതിയും വാര്‍ഡിനോട് കാട്ടുന്ന അവഗണനക്കുമെതിരെയാണ് സ്ത്രീ കൂട്ടായ്മ ചേര്‍ന്നത്. അന്തിയുറങ്ങാന്‍ കൂരയില്ലാത്ത നിരവധിയാളുകളില്‍ രോഗികളായവരെയും പ്രായമായവരെയും ആശുപത്രിയിലത്തെിക്കുന്നത് ഏറെ ബുദ്ധിമുട്ടിലാണ്. തലച്ചുമടായും കസേരയില്‍ കയറ്റി മരക്കൊമ്പിന് മുകളില്‍ വെച്ചുകെട്ടിയുമാണ് എത്തിക്കുന്നത്. റോഡിനായി അധികാരികളെ സമീപിച്ചെങ്കിലും നടപടിയെടുക്കാന്‍ തയാറായില്ലത്രേ. കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട സ്ഥിതിയാണ്. പ്രതിഷേധ മാര്‍ച്ചിനെ പിന്തുണച്ച് ബി.ജെ.പിയും രംഗത്തത്തെിയിരുന്നു. പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും ധര്‍ണയും കെ.ബി. മധു ഉദ്ഘാടനം ചെയ്തു. ശോഭ തോമസ്, സെല്‍മ അനിയന്‍,ശോഭ യശോധരന്‍, ആനന്ദവല്ലി മോഹന്‍, റസീന ഇസ്മായില്‍, സുനി, ലത, ശാന്തി, ആര്‍.സി. നായര്‍, ഒ.സി. യേശുദാസ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.