ചങ്ങനാശേരി: സംസ്ഥാനത്തെ ആദ്യത്തെ പൈതൃക വില്ളേജായി ചങ്ങനാശേരി വില്ളേജ് ഓഫിസ് ഇനി പ്രവര്‍ത്തിക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പ്രഖ്യാപിച്ചു. എം.സി റോഡിന് അഭിമുഖമായി പെരുന്നയില്‍ പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി വില്ളേജ് ഓഫിസ് അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തെ 38 സ്മാര്‍ട് വില്ളേജ് ഓഫിസുകളുടെ പട്ടികയിലേക്ക് ഉയര്‍ത്തി ചങ്ങനാശേരി വില്ളേജ് ഓഫിസിലും ആവശ്യമായ ആധുനിക സജ്ജീകരണം ഏര്‍പ്പെടുത്തും. കെട്ടിടങ്ങളുടെ രൂപവും ഭാവവും മാറുന്നതനുസരിച്ച് കാലഘട്ടത്തിനനുയോജ്യമായി ഉദ്യാഗസ്ഥരുടെ മനോഭാവത്തിനാണ് മാറ്റം വരുത്തേണ്ടത്. ജനങ്ങളുടെ അവകാശമായ സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും കൃത്യതയിലും നല്‍കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ പരാതികള്‍ കുറക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. ഇതിനുവേണ്ടി സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ വീഴ്ചകൂടാതെ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു. കുറിച്ചി പഞ്ചായത്തിലെ ആനക്കുഴി കുളംപുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് ഉടന്‍ പട്ടയം നല്‍കുമെന്നു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പട്ടയം നല്‍കുന്നതിനുള്ള നടപടി വേഗത്തില്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. സി.എഫ്. തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് സിബി എബ്രഹാം ഒട്ടത്തില്‍, വാര്‍ഡ് കൗണ്‍സിലര്‍ പ്രസന്നകുമാര്‍ പാറാട്ട്, എ.ഡി.എം. മോന്‍സി പി. അലക്സാണ്ടര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരായ ജോഷി ഫിലിപ്പ്, കെ.സി. ജോസഫ്, സി.എം. റഹ്മത്തുല്ല, കെ.ടി. തോമസ്, എന്‍.പി. കൃഷ്ണകുമാര്‍, മാത്യൂസ് ജോര്‍ജ്, ജോസി സെബാസ്റ്റ്യന്‍, ടോമി തോമസ്, ബാബു തോമസ്, ബെന്നി മണ്ണാര്‍കുന്നേല്‍, ബിജോയ് പ്ളാത്താനം, ലയ്സണ്‍ കുന്നിപ്പറമ്പില്‍, ജോമോന്‍ തോമസ്, തഹസില്‍ദാര്‍ ഡാലീസ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.