കോട്ടയം: നഗരമധ്യത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രി ബാറ്റ ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ നഷ്ടം ഒന്നരക്കോടിയെന്ന് പ്രാഥമികനിഗമനം. വൈദ്യുതി വകുപ്പ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, പൊലീസ് സാങ്കേതിക വിദഗ്ധര്‍, അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബുനാഴ്ച കെ.കെ റോഡില്‍ ചന്തക്കവലക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഷോറൂമില്‍ പരിശോധന നടത്തി. സംയുക്ത പരിശോധനയിലും വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ തയാറാക്കിയ റിപ്പോര്‍ട്ട് വ്യാഴാഴ്ച പൊലീസിന് കൈമാറും. ഷോറൂം പൂര്‍ണമായി കത്തിനശിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ളെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതി ബോര്‍ഡിന്‍െറ മീറ്റര്‍, മെയിന്‍സ്വിച്ച് എന്നിവ കെട്ടിടത്തിന്‍െറ പുറത്ത് പടിഞ്ഞാറ് ഭാഗത്താണ്. ഇവിടെനിന്ന് പോയിട്ടുള്ള വയറില്‍ തീപിടിത്തത്തിന്‍െറ സാഹചര്യമില്ളെന്നാണ് കണ്ടത്തെല്‍. കെട്ടിടത്തിന്‍െറ വൈദ്യുതി സര്‍ക്യൂട്ട് ബോക്സില്‍നിന്ന് തീപടര്‍ന്നതാകാമെന്ന സംശയമാണ് അഗ്നിശമനസേനക്ക്. ഈ ഭാഗത്ത് ഷൂസുകളും ചെരിപ്പുകളും അടങ്ങിയ കവറുകളും ഒഴിഞ്ഞ കൂടുകളും കൂട്ടിയിട്ടിരുന്നു. മുന്‍വശത്തെ മുറിയുടെ ഉള്‍വശമുള്ള ഒഴിഞ്ഞ ഭാഗമാണിത്. ചെറിയ തീപ്പൊരിയാണെങ്കിലും ഇവ കൂടിക്കിടന്നതിനാല്‍ തീ എളുപ്പം പടര്‍ന്നെന്ന് അഗ്നിശമനസേന സ്റ്റേഷന്‍ ഓഫിസര്‍ എസ്.കെ. ബിജുമോന്‍ പറഞ്ഞു. ചന്തക്കവലയിലെ ബസ്സ്റ്റോപ്പിന് സമീപം മാലിന്യം ഉപേക്ഷിച്ച സ്ഥലത്ത് തീപടര്‍ന്നത് അണക്കാന്‍ അഗ്നിശമന സേന ശ്രമിക്കുമ്പോഴാണ് ബാറ്റ ഷോറൂമില്‍നിന്ന് തീയും പുകയും ഉയരുന്ന വിവരം അറിയുന്നത്. ഉടന്‍ തന്നെ എത്തിയെങ്കിലും ഷട്ടര്‍ തുറക്കാന്‍ കഴിയാതെ പോയത് തീ പടരാന്‍ കാരണമായി. അപ്പോഴേക്കും കെട്ടിടത്തിന്‍െറ ഒന്നാം നില പൂര്‍ണമായി കത്തിയിരുന്നു. രണ്ടര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായി അണക്കാന്‍ കഴിഞ്ഞത്. യഥാസമയം അഗ്നിശമന സേനയുടെ സേവനം ലഭ്യമായിരുന്നില്ളെങ്കില്‍ വന്‍ ദുരന്തത്തിന് കോട്ടയം സാക്ഷ്യം വഹിക്കുമായിരുന്നു. ടെക്സ്റ്റൈല്‍ ഷോറൂം ഉള്‍പ്പെടെ നഗരത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു തീപിടിത്തം. അതേസമയം, ഷോറൂമിന് സമീപത്തുനിന്ന് സംശയകരമായ സാഹചര്യത്തില്‍ ഏതാനും ഇതരസംസ്ഥാനക്കാരെ പൊലീസ് പിടികൂടി ചോദ്യംചെയ്തു വിട്ടയച്ചതിന് പിന്നാലെയാണ് തീപിടിത്തമെന്നും പറയപ്പെടുന്നു. ചൊവ്വാഴ്ച രാത്രി 10.10നാണ് തൊഴിലാളികളെ ചന്തക്കവലയില്‍നിന്ന് പിടികൂടിയത്. ഇവരെ വിട്ടയച്ചതിനുശേഷമാണ് ട്രാന്‍സ്ഫോര്‍മറിന് സമീപത്തെ മാലിന്യത്തില്‍നിന്ന് തീ കണ്ടത്. ബംഗളൂരുവിലെ പ്രധാന ഓഫിസില്‍നിന്നാണ് ബാറ്റ ഷോറൂമിലേക്ക് ഉല്‍പന്നങ്ങള്‍ എത്തുന്നത്. രണ്ടു ദിവസത്തിനകം ഇവിടെ നിന്നുള്ള സ്റ്റോക് രേഖകള്‍ എത്തിക്കുമെന്ന് ബാറ്റ അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.