പാലാ: കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും പാലാ റോട്ടറി ക്ളബിന്‍െറയും ജില്ലാ പൊലീസിന്‍െറ ഓപറേഷന്‍ ഗുരുകുലം പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ വൃക്കരോഗത്തിന്‍െറ പിടിയില്‍പെടാതെ യുവജനങ്ങളെ രക്ഷിക്കാനുള്ള സേവ് ജനറേഷന്‍സ് പദ്ധതി പാലാ സെന്‍റ് തോമസ് കോളജില്‍ മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു. സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് കാരുണ്യ പദ്ധതിയില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. സുരക്ഷാ കേരളം സംസ്ഥാന ജോയന്‍റ് കോഓഡിനേറ്റര്‍ ഷിബു പീറ്റര്‍ അധ്യക്ഷത വഹിച്ചു. പാലാ നഗരസഭാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍ ആമുഖപ്രസംഗം നടത്തി. കോട്ടയം അസി. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, പാലാ രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഡോ. തോമസ് വാവാനിക്കുന്നേല്‍, സെന്‍റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സണ്ണി ജോസഫ് പഞ്ഞിക്കുന്നേല്‍, ജില്ലാ കോഓഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട്, തോമസ് എബ്രഹാം കള്ളിവയലില്‍, സുരക്ഷാ കേരളം ജില്ലാ കോഓഡിനേറ്റര്‍ ടിംസ് പോത്തന്‍, രഞ്ജി വി. മാത്യു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.