കോട്ടയം: പ്രതിഷേധത്തിന്‍െറ ഭാഗമായി ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തതോടെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന നൂറുകണക്കിന് രോഗികള്‍ ദുരിതത്തിലായി. ജില്ലയില്‍ ആകെയുള്ള 339 സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ 242 പേര്‍ അവധിയെടുത്തു. 339 പേരില്‍ 15ഓളം പേര്‍ അഡ്മിനിസ്ട്രേറ്റിവ് കാഡറിലുള്ളവരാണ്. ഇവര്‍ അവധിയെടുത്തില്ല. ഇതിന് പുറമേ 15ഓളം ഒഴിവുകളുമുണ്ട്.ഒരു ഡോക്ടര്‍ മാത്രമുള്ള പി.എച്ച്.സികളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. 55ഓളം പി.എച്ച്.സികളാണ് ജില്ലയിലുള്ളത്. താലൂക്ക് ആശുപത്രികളില്‍ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിച്ചത്. സ്പെഷലിസ്റ്റ് ഒ.പികളുടെ പ്രവര്‍ത്തനം മുടങ്ങി. അത്യാഹിത വിഭാഗത്തിലടക്കം എന്‍.ആര്‍.എച്ച്.എം ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി. കോട്ടയം ജില്ലാ ആശുപത്രിയില്‍ മുഴുവന്‍ ഡോക്ടര്‍മാരും കൂട്ട അവധിയെടുത്ത് സമരത്തില്‍ പങ്കുചേര്‍ന്നെങ്കിലും ഇവര്‍ ഒ.പികളിലത്തെി. ജോലിചെയ്തെങ്കിലും ഇവരാരും ഒപ്പിട്ടില്ല. സൂപ്രണ്ടും ആര്‍.എം.ഒയും ഒഴികെയുള്ള ഡോക്ടര്‍മാരാണ് ഇത്തരത്തില്‍ സമരത്തില്‍ പങ്കെടുത്തത്. ഇതുമൂലം ജില്ലാ ആശുപത്രികളിലെ രോഗികളെ സമരം കാര്യമായി ബാധിച്ചില്ല. രോഗികളെ ബുദ്ധിമുട്ടിക്കാതിരിക്കുന്നതിന്‍െറ ഭാഗമായാണ് സമരത്തില്‍ ഒപ്പിടാതെ പങ്കാളികളായതെന്ന് ഇവര്‍ പറഞ്ഞു. രാവിലെ 11ഓടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറോളം ഡോക്ടര്‍മാര്‍ നഗരത്തില്‍ പ്രകടനവും നടത്തി. മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കാളികളായിരുന്നില്ല. അതിനാല്‍ പതിവുപോലെ ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നടന്നു. കേരള മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) സംസ്ഥാന ഭാരവാഹികള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ നടത്തുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ചാണ് സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചത്. താലൂക്ക് ആശുപത്രികളില്‍ സമരവിവരം അറിയാതെ രോഗികള്‍ എത്തിയിരുന്നു. അതേസമയം ജില്ലയില്‍ സമരം പൂര്‍ണമായിരുന്നുവെന്നും അഡ്മിനിസ്ട്രേറ്റിവ് കാഡറില്‍ ഉള്ളവരൊഴിച്ച് മറ്റ് മുഴുവന്‍ ഡോക്ടര്‍മാരും സമരത്തില്‍ പങ്കാളികളായെന്നും കെ.ജി.എം.ഒ.എ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ഒരു സൗകര്യവും നല്‍കാതെ ജില്ലാ ആശുപത്രികള്‍ ജനറല്‍ ആശുപത്രികളും മെഡിക്കല്‍ കോളജുകളുമാക്കി സര്‍ക്കാര്‍ മാറ്റുകയാണ്. എന്നാല്‍, ഇവിടേക്ക് ആവശ്യമായ സ്റ്റാഫോ മരുന്നോ നല്‍കുന്നില്ല. ഇത്തരം നടപടികള്‍ക്കെതിരെയാണ് പ്രതിഷേധമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ സമരം സാധാരണക്കാരെയാണ് പ്രതികൂലമായി ബാധിച്ചത്. പനിയടക്കമുള്ള രോഗങ്ങളുമായി ഡോക്ടര്‍മാരെ തേടിയത്തെിയ ഇവര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടി വന്നു. വൈകിയായിരുന്നു സമരപ്രഖ്യാപനമെന്നതിനാല്‍ പലരും അവധി വിവരം അറിഞ്ഞിരുന്നില്ല. ജില്ലയുടെ മലയോര മേഖലയില്‍ നിന്നടക്കം നിരവധി രോഗികള്‍ സമരമറിയാതെ ആശുപത്രികളില്‍ എത്തിയിരുന്നു. പലരും ഡോക്ടര്‍ എത്തുമെന്ന പ്രതീക്ഷയില്‍ ഉച്ചവരെ കാത്തിരുന്ന ശേഷം മടങ്ങുകയായിരുന്നു. ചിലര്‍ രോഷാകുലരാകുകയും ചെയ്തു. വിവിധ ആവശ്യങ്ങളുന്നയിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് കെ.ജി.എം.ഒ.എ സംസ്ഥാന ഭാരവാഹികള്‍ നിരാഹാര സമരം നടത്തിവരുകയാണ്. ഇത് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്ടര്‍മാരുടെ സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.