ഈരാറ്റുപേട്ട: സബ് രജിസ്ട്രാര്‍ ഓഫിസ്, വില്ളേജ് ഓഫിസ് എന്നിവിടങ്ങളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. വെള്ളിയാഴ്ച ഉച്ച മുതല്‍ ഒരേ സമയത്താണ് രണ്ട് ഓഫിസിലും പരിശോധനക്ക് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയത്. പോക്കുവരവുകള്‍ സംബന്ധിച്ച ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് കണ്ടത്തെുന്നതിനാണ് പരിശോധന നടത്തിയത്. എന്നാല്‍, എന്തെങ്കിലും ക്രമവിരുദ്ധ ഇടപാടുകള്‍ കണ്ടത്തെിയോയെന്ന് വിശദമാക്കാന്‍ വിജിലന്‍സ് തയാറായില്ല. ഇതേസമയം തിരക്കേറിയ സമയത്ത് വിജിലന്‍സ് നടത്തിയ പരിശോധന ജനത്തെ വലച്ചു. ആധാരം രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായത്തെിയ വൃദ്ധ ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിജിലന്‍സ് പരിശോധന ബുദ്ധിമുട്ട് സൃഷ്ടിച്ചു. റെയ്ഡ് മൂലം ഇവര്‍ രണ്ടുമണിക്കൂറോളം ഇവര്‍ക്ക് കാത്തുനില്‍ക്കേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.