അതിരമ്പുഴ പള്ളിയില്‍ ദര്‍ശന തിരുനാള്‍ 16ന് കൊടിയേറും

അതിരമ്പുഴ: സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍ വ്യാകുലമാതാവിന്‍െറ ദര്‍ശന തിരുനാള്‍ 16 മുതല്‍ 21വരെ തീയതികളില്‍ ആഘോഷിക്കും. 16ന് രാവിലെ ആറിന് കുര്‍ബാന നടക്കും. വൈകീട്ട് 4.30ന് വികാരി ഫാ. സിറിയക് കോട്ടയിലിന്‍െറ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ സന്ദേശം നല്‍കും. 17ന് വൈകീട്ട് അഞ്ചിന് ഫാ. സാവിയോ മാനാട്ടിന്‍െറ നേതൃത്വത്തില്‍ കുര്‍ബാനയെ തുടര്‍ന്ന് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ ഫാ. മാണി പുതിയിടം സന്ദേശം നല്‍കും. 18ന് രാവിലെ ഏഴിന് എലക്തോര്‍ വാഴ്ച, കുര്‍ബാന, പ്രസുദേന്തി തെരഞ്ഞെടുപ്പ്, ഒമ്പതിന് മരിയന്‍ധ്യാനം, 4.30ന് ഫാ. ആന്‍റണി പോരൂക്കരയുടെ നേതൃത്വത്തില്‍ റംശാ, നോവേന, പ്രസുദേന്തി വാഴിക്കല്‍, കുര്‍ബാന എന്നിവ നടക്കും. 19ന് രാവിലെ ആറിന് സപ്രാ, കുര്‍ബാന, നൊവേന ഇവക്കുശേഷം മേരിനാമധാരികളുടെ സംഗമവും വൈകീട്ട് നാലിന് അതിരമ്പുഴയുടെ അഞ്ചു ഭാഗങ്ങളില്‍നിന്ന് ജപമാലറാലിയും അഞ്ചിന് തിരിവെഞ്ചരിപ്പും നടക്കും. തുടര്‍ന്ന് സമൂഹബലി അര്‍പ്പിക്കും. ഫാ. ബെന്നി തോട്ടനാനിയിലിന്‍െറ സന്ദേശത്തിനുശേഷം പ്രദക്ഷിണവും വാഹനവെഞ്ചെരിപ്പും നടക്കും. പ്രധാന തിരുനാള്‍ ദിനമായ 20ന് രാവിലെ സെബസ്ത്യാനോസിന്‍െറ തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കും. തുടര്‍ന്ന് കുര്‍ബാന നടക്കും. 10ന് ആഘോഷമായ റാസയെ തുടര്‍ന്ന് ഫാ. മാര്‍ട്ടിന്‍ സൈപ്പറമ്പില്‍ സംസാരിക്കും. എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സന്ദേശം നല്‍കും. 4.30ന് സമൂഹബലിക്കുശേഷം തിരുനാള്‍ പ്രദക്ഷിണത്തെ തുടര്‍ന്ന് തിരുസ്വരൂപം അള്‍ത്താരയില്‍ പുന$പ്രതിഷ്ഠിക്കും. 21ന് രാവിലെ സപ്രാ, സമൂഹബലിക്കുശേഷം പെരുന്നാള്‍ കൊടിയിറങ്ങും. ദര്‍ശനതിരുനാള്‍ നടക്കുന്ന സമയം കമ്പിളി നാരങ്ങയുടെ (മധുരനാരങ്ങ) വിളവെടുപ്പ് സീസണായിരുന്നു പഴയകാലത്ത്. അന്ന് പെരുനാള്‍ വിപണി കൈയടക്കിയിരുന്നത് നാടിന്‍െറ നാനാഭാഗങ്ങളില്‍ എത്തിച്ചിരുന്ന മധുരനാരങ്ങ ആയിരുന്നു. അതുകൊണ്ട് ഈ പെരുനാള്‍ നാരങ്ങാപെരുന്നാള്‍ എന്നാണ് അറിയപ്പെടുകയായിരുന്നു. വികാരി ഫാ. സിറിയക് കോട്ടയില്‍, അസി. വികാരി ഫാ. ആന്‍േറാ പെരുമ്പള്ളിത്തറ, പ്രസുദേന്തി ജയിംസ് കുര്യന്‍, പി.വി. സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.