ഈരാറ്റുപേട്ട: തലപ്പുലം പഞ്ചായത്തിലെ മേലമ്പാറയില്‍ വൃദ്ധദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാകാന്‍ സാധ്യതയെന്ന് പൊലീസ്. ഡോഗ് സ്ക്വാഡിന്‍െറയും ഫോറന്‍സിക് വിദഗ്ധരുടെയും അന്വേഷണവും പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമികവിവരങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്. ഞായറാഴ്ചയാണ് മേലമ്പാറ മറ്റത്തില്‍ കുര്യന്‍ (70), രണ്ടാം ഭാര്യ റോസമ്മ (65) എന്നിവരെ വീട്ടിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടത്. റോസമ്മയുടെ തലയോട് തകര്‍ന്ന നിലയിലാണ്. സ്ഥലത്തത്തെിയ പൊലീസ് നായ മണംപിടിച്ച് അവിടത്തെന്നെ നില്‍ക്കുകയും ചെയ്തു. റോസമ്മയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് കുര്യന്‍ വിഷം കഴിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. മക്കളുമായി അകന്നു കഴിഞ്ഞിരുന്നതിനാല്‍ കുര്യനും റോസമ്മയും തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോയെന്ന് അറിവായിട്ടില്ല. ആദ്യഭാര്യ മരിച്ചശേഷം മൂന്നുമാസം മുമ്പാണ് കുര്യന്‍ റോസമ്മയെ വിവാഹം കഴിച്ചത്. റോസമ്മയുടെ തലയില്‍ മുറിവേറ്റ പാടുകളും രക്തം തളംകെട്ടി കിടന്നതും സമീപത്തെ സ്റ്റൂളില്‍ ചുറ്റിക കണ്ടത്തെിയതും കൊലപാതകമാണെന്ന് സംശയം ഉയര്‍ത്തിയിരുന്നു. റോസമ്മയുടെ മകള്‍ സിമി എത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. മീനച്ചില്‍ തഹസില്‍ദാര്‍ ബാബു സേവ്യറിന്‍െറ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.