കാഞ്ഞിരപ്പള്ളി: താന്‍ അറിഞ്ഞല്ല ഡിവൈ.എസ്.പി ഓഫിസ് മാറ്റിയെന്ന് പറഞ്ഞ് ജനത്തെ വിഡ്ഢികളാക്കാനുള്ള ശ്രമം എം.എല്‍.എ ഉപേക്ഷിക്കണമെന്ന് യൂത്ത്ഫ്രണ്ട് സെക്യുലര്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കാഞ്ഞിരപ്പള്ളി ബൈപാസ് നിര്‍മാണം അനിശ്ചിതമായി നീളുന്നതിനു പിന്നില്‍ ഏതാനും ചില കേരള കോണ്‍ഗ്രസ് (എം) നേതാക്കളാണെന്നും ഇവര്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍നിന്ന് പൊന്‍കുന്നത്തേക്ക് മാറ്റി സ്ഥാപിച്ച ഡിവൈ.എസ്.പി ഓഫിസ് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമ്പോള്‍ അധ്യക്ഷതവഹിച്ചത് സ്ഥലം എം.എല്‍.എ ജയരാജാണ്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഓഫിസിന്‍െറ കീഴില്‍ വരുന്ന എരുമേലി, മുണ്ടക്കയം പ്രദേശത്തെ ആളുകളുടെ സൗകര്യാര്‍ഥവും കാഞ്ഞിരപ്പള്ളി താലൂക്ക് ആസ്ഥാനത്തുതന്നെ ഡിവൈ.എസ്.പി ഓഫിസ് നിലനില്‍ക്കാനുമാണ് മാറ്റത്തെ പി.സി. ജോര്‍ജ് എതിര്‍ക്കുകയും ആ ചടങ്ങില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തതെന്നും യൂത്ത് ഫ്രണ്ട് സെക്യുലര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആന്‍റണി മാര്‍ട്ടിന്‍, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് റിജോ വാളാന്തറ, ജില്ലാ സെക്രട്ടറി ഷാജി കൊച്ചേടം, റെജി തെക്കേമുറി, ദിലീപ് ആന്‍റണി എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.