കുറിച്ചിയില്‍ എസ്.എന്‍.ഡി.പി ഹര്‍ത്താലും പ്രകടനവും

ചങ്ങനാശേരി: കണ്ണൂരില്‍ ഘോഷയാത്രക്കിടയില്‍ ശ്രീനാരായണ ഗുരുവിനെ അപകീര്‍ത്തിപ്പെടുത്തിയ സി.പി.എം. നടപടിക്കെതിരെ ഞായറാഴ്ച വൈകീട്ട് കുറിച്ചിയില്‍ എസ്.എന്‍.ഡി.പി ശാഖായോഗങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രകടന ശേഷം മടങ്ങിയവര്‍ക്കുനേരെ സി.പി.എം നടത്തിയ അക്രമങ്ങളില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. കുറിച്ചി യൂത്ത് മൂവ്മെന്‍റ് സെക്രട്ടറി ജിസ്, യൂത്ത് കമ്മിറ്റി അംഗങ്ങളായ ദിലീപ് ചൂളപറമ്പില്‍, അനീഷ് പുത്തന്‍ചിറ, വിനീത് പുതുപ്പറമ്പില്‍ എന്നിവര്‍ക്കാണ് സി.പി.എം അക്രമത്തില്‍ പരിക്കേറ്റത്. തലക്ക് പരിക്കേറ്റ അനീഷ്, വിനീത് എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റു രണ്ടുപേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിഷേധ പ്രകടനത്തിനുശേഷം പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകുമ്പോഴായിരുന്നു ആക്രമണം. അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കുറിച്ചിയില്‍ എസ്.എന്‍.ഡി.പി യോഗം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മന്ദിരം കവലയില്‍നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം എസ്.എന്‍.ഡി.പി യോഗം ചങ്ങനാശേരി യൂനിയന്‍ പ്രസിഡന്‍റ് കെ.വി. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം യൂനിയന്‍ സെക്രട്ടറി ആര്‍. രാജീവ് അധ്യക്ഷത വഹിച്ചു. കുറിച്ചി ഒൗട്ട്പോസ്റ്റില്‍ നടന്ന സമാപന സമ്മേളനം യൂത്ത് മൂവ്മെന്‍റ് സംസ്ഥാന ജോയന്‍റ് സെക്രട്ടറി സതീഷ് മണലേല്‍ ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറി പി.എം. ചന്ദ്രന്‍, കുറിച്ചി ശാഖാ പ്രസിഡന്‍റ് ജയപ്രകാശ്, സെക്രട്ടറി കെ.എസ്. ബിനു, പാത്താമുട്ടം ശാഖ പ്രസിഡന്‍റ് കെ.കെ. ബിജു, കുഴിമറ്റം ശാഖാ സെക്രട്ടറി വാസു, ആരോമല്‍ ഭാസ്കരന്‍, സുഭാഷ്, അനില്‍കുമാര്‍, ബിനു പൂത്തേട്ട്, പങ്കജാക്ഷന്‍, കൃഷ്ണന്‍കുട്ടി, വിനോദ്, ഹരിദാസ്, അഡ്വ. ശിവജി, എന്‍.പി. പ്രസാദ്, അഭിജിത്ത് മോഹന്‍, പ്രശാന്ത് മനന്താനം, അനില്‍ കണ്ണാടി, രമേശ് പാലാത്ര, അനീഷ് തൃക്കോയിക്കല്‍, പി.ആര്‍. സുരേഷ്, പി.സി. സുരേഷ്, അശ്വിന്‍ പണിക്കര്‍, പി.ആര്‍. റെജികുമാര്‍ എന്നിവര്‍ സംസാരിച്ചു. വനിതാസംഘം, എസ്.ടി.യു.സി, യൂത്ത് മൂവ്മെന്‍റ്, ശാഖായോഗം പ്രവര്‍ത്തകര്‍, ശ്രീനാരായണ എജുക്കേഷന്‍ എക്സിക്യൂട്ടിവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.