ഈരാറ്റുപേട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ‘കട്ട്’ പറഞ്ഞ് ആഭ്യന്തര മന്ത്രി കുപ്പായത്തിലായിരുന്നു ബുധനാഴ്ച പി.സി. ജോര്‍ജ്. രമേശ് ചെന്നിത്തല കുപ്പായം അഴിച്ചുകൊടുത്തതൊന്നുമല്ല, സിനിമക്കുവേണ്ടിയായിരുന്നു പി.സി. ജോര്‍ജിന്‍െറ വേഷപ്പകര്‍ച്ച. മുഖത്ത് ഗൗരവം വിളയിച്ച് ‘മന്ത്രി കസേരയില്‍’ നിറഞ്ഞിരിക്കുമ്പോള്‍ ഉടനത്തെി സമീപത്തുനിന്ന് ഏറെ കണ്ട സ്വപ്നമെന്ന കമന്‍റ്. സെറ്റിലെ കൂട്ടച്ചിരിയില്‍ ജോര്‍ജും പങ്കുചേര്‍ന്നു. ട്രിനിറ്റി ഫിലിംസിന്‍െറ ബാനറില്‍ റോബിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘വോയ്സ്’ എന്ന മലയാള സിനിമക്കുവേണ്ടിയാണ് പി.സി. ജോര്‍ജ് എം.എല്‍.എ മന്ത്രിവേഷം അണിഞ്ഞത്. ഈരാറ്റുപേട്ട ടി.ബിയിലായിരുന്നു ചിത്രീകരണം. ‘നിയമം നിയമത്തിന്‍െറ വഴിക്ക്, അത് നടപ്പാക്കാനാണ് സംസ്ഥാനത്തിന്‍െറ ആഭ്യന്തര മന്ത്രിയായി ഞാനിവിടെ ഇരിക്കുന്നത്’ കാമറക്ക് മുന്നിലെ പി.സി. ജോര്‍ജിന്‍െറ ആദ്യ ഡയലോഗ് തന്നെ ‘ഓ.കെ’. വര്‍ക്കിച്ചന്‍ എന്ന ആഭ്യന്തര മന്ത്രിയുടെ വേഷമാണ് ഇതില്‍ ജോര്‍ജിന്. മുമ്പ് കെ.കെ റോഡ് എന്ന സിനിമയില്‍ പ്രതിപക്ഷ നേതാവായി ജോര്‍ജ് അഭിനയിച്ചിരുന്നു. കെ.കെ റോഡില്‍ മുഖ്യമന്ത്രിയായി അഭിനയിച്ചത് ബി.ജെ.പി നേതാവ് സി.കെ. പത്മനാഭനായിരുന്നു.അലി റഹ്മാനും നിമിഷ നായരുമാണ് വോയ്സിലെ നായികാ-നായകനായി വേഷമിടുന്നത്. കോളജ് കാമ്പസില്‍ നടന്ന ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട കേസന്വേഷണവുമാണ് സിനിമയുടെ കഥ. കൊലപാതകിയെ രക്ഷിക്കാന്‍ ആഭ്യന്തര മന്ത്രിയെ സമീപിക്കുന്ന സ്വന്തം പാര്‍ട്ടിയുടെ നേതാവുമായുള്ള രംഗങ്ങളാണ് ബുധനാഴ്ച ഈരാറ്റുപേട്ട ടി.ബിയില്‍ നടന്നത്. വിജീഷ് കുറ്റ്യാടിയുടേതാണ് തിരക്കഥ. സ്ഫടികം ജോര്‍ജ്, ചാലി പാല, കെ.പി. അന്‍സാരി, അശ്വതി രമേശ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വൈക്കം, ഈരാറ്റുപേട്ട എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.