കോട്ടയം: വൈകുന്നേരങ്ങളില്‍ ആര്‍ത്തലച്ചത്തെുന്ന മഴക്കും ജില്ലയുടെ തെരഞ്ഞെടുപ്പ് ചൂടിനെ തണുപ്പിക്കാനാവുന്നില്ല. കാലാവസ്ഥ പ്രതികൂലമാണെങ്കിലും പോരാട്ടവീര്യം ഒട്ടുംകുറയാതെ മുന്നണികള്‍ ജില്ലയെ ഇളക്കിമറിക്കുകയാണ്. കാര്‍ഷിക വിഷയങ്ങളും എസ്.എന്‍.ഡി.പി നിലപാടുകളും ചര്‍ച്ചയാകുന്നതിനൊപ്പം പ്രാദേശിക വികാരങ്ങളും പ്രചാരണത്തില്‍ മുന്‍കൈ നേടുന്നുണ്ട്. മുന്നണികള്‍ക്കായി സംസ്ഥാന നേതാക്കള്‍ പ്രചാരണത്തിന് എത്തിത്തുടങ്ങിയതോടെ പ്രവര്‍ത്തകര്‍ ആവേശനിറവിലാണ്. സ്ഥാനാര്‍ഥികള്‍ മൂന്നുതവണയിലധികം വോട്ടര്‍മാരെ സന്ദര്‍ശിച്ചുകഴിഞ്ഞു. അവധി കണക്കിലെടുത്ത് വീടുകയറി വോട്ട് അഭ്യര്‍ഥിക്കുന്നതിലായിരുന്നു സ്ഥാനാര്‍ഥികളുടെ ശ്രദ്ധ. ചുവരെഴുത്തുകള്‍ക്കും പോസ്റ്റര്‍ പ്രചാരണത്തിനുമൊപ്പം നവമാധ്യമങ്ങള്‍ വഴിയും വോട്ടുതേടല്‍ കൊഴുക്കുകയാണ്. കനത്തമഴയില്‍ പോസ്റ്ററുകളും ബാനറുകളും വ്യാപകമായി നശിക്കുന്നതും സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജില്ലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ് യു.ഡി.എഫ് പ്രചാരണം നയിക്കുന്നത്. കഴിഞ്ഞദിവസം ജില്ലയില്‍ വ്യാപകമായി പൊതുയോഗങ്ങളില്‍ പങ്കെടുത്ത അദ്ദേഹം ശനിയാഴ്ച സ്വന്തം നിയോജകമണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തി. വിവിധ കുടുംബ സദസ്സുകളിലും പങ്കെടുത്തു. ശനിയാഴ്ച ആഭ്യന്തരമന്ത്രിയും ജില്ലയിലുണ്ടായിരുന്നു. പത്തിലധികം പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. മന്ത്രി കെ.എം. മാണിയും സജീവമാണ്. ശനിയാഴ്ച പാലായില്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്ത അദ്ദേഹം ഞായറാഴ്ചയും ഈ മേഖലയില്‍തന്നെ പര്യടനം തുടരും. തിങ്കളാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിലെ യോഗങ്ങളില്‍ മാണി പങ്കെടുക്കും. കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരനും എത്തും. എല്‍.ഡി.എഫിനായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം കോട്ടയത്ത് എത്തിയിരുന്നു. വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ ജില്ലയിലത്തെും. യു.ഡി.എഫിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ വരും ദിവസങ്ങളില്‍ പ്രചാരണത്തിനത്തെും. ബി.ജെ.പിക്കായി സി.കെ. പത്മനാഭന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളും പ്രചാരണത്തിനത്തെുന്നുണ്ട്. രൂക്ഷമായ വിമതശല്യം നേരിടുന്ന യു.ഡി.എഫ് കഴിഞ്ഞദിവസം വിമതരെ കൂട്ടമായി പുറത്താക്കിയെങ്കിലും പ്രശ്നം പരിഹരിക്കാനായിട്ടില്ല. ജില്ലാ പഞ്ചായത്ത് ഡിവിഷനിലടക്കം യു.ഡി.എഫിന് വിമതര്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. രാമപുരം, കങ്ങഴ, മരങ്ങാട്ടുപിള്ളി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ നിലനില്‍ക്കുന്ന കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് സൗഹൃദമത്സരവും യു.ഡി.എഫിന് തലവേദനയാണ്. എല്‍.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് സെക്കുലറിന് അര്‍ഹമായതിലും കവിഞ്ഞ പ്രാധാന്യം നല്‍കിയെന്ന ആക്ഷേപം ഘടകകക്ഷി നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടില്ളെന്ന് സി.പി.ഐക്കും പരാതിയുണ്ട്. എസ്.എന്‍.ഡി.പി ബന്ധത്തില്‍ പ്രതീക്ഷയും ആശങ്കയും ഒരുപൊലെ ബി.ജെ.പിയെ അലട്ടുന്നുണ്ട്. എസ്.എന്‍.ഡി.പിക്കെതിരെ എന്‍.എസ്.എസ് ശക്തമായി രംഗത്തുവന്നതും ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്. ചിലയിടങ്ങളില്‍ സീറ്റിനെച്ചൊല്ലി എസ്.എന്‍.ഡി.പി-ബി.ജെ.പി തര്‍ക്കവും അരങ്ങേറിയിരുന്നു. എങ്കിലും എസ്.എന്‍.ഡി.പി കൂട്ടുകെട്ട് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.