അടിമാലി: പതിവ് തെറ്റിക്കാതെ വിശ്വസ്ത അനുയായി എന്‍.വി. ബേബിയുടെ വീട്ടില്‍ ഉച്ചഭക്ഷണത്തിനായി വി.എസ്. അച്യുതാനന്ദന്‍ വീണ്ടുമത്തെി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുമായി ഇടുക്കിയിലത്തെിയപ്പോഴാണ് വി.എസ് സി.പി.എം ജില്ലാ സമിതി അംഗം കൂടിയായ ബേബിയുടെ വസതിയില്‍ ഉച്ചയൂണിന് എത്തിയത്. ശനിയാഴ്ച ഇടുക്കിയില്‍ പ്രചാരണം നിശ്ചയിച്ചിരുന്ന വി.എസ് ബേബിയോട് വീട്ടിലത്തെുമെന്ന് അറിയിച്ചിരുന്നു. വെജിറ്റബ്ള്‍ ഊണും വിശ്രമവുമായി ഒന്നര മണിക്കൂര്‍ ചെലവഴിച്ചാണ് ബേബിയുടെ വീട്ടില്‍നിന്ന് നെടുങ്കണ്ടത്തേക്ക് വി.എസ് പുറപ്പെട്ടത്. പാര്‍ട്ടി ആവശ്യത്തിനോ അല്ലാതെയോ ഇടുക്കിയിലത്തെിയാല്‍ ബേബിയുടെ വീട്ടിലത്തെി ഭക്ഷണം കഴിക്കാതെ വി.എസ് മടങ്ങാറില്ല. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ പ്രശ്നത്തിന്‍െറ പേരില്‍ ജില്ലയിലെ ഭൂരിഭാഗം നേതാക്കളും എതിരായപ്പോഴും വി.എസിനൊപ്പം ഉറച്ചുനിന്നയാളാണ് ബേബി. അടിമാലി ടൗണില്‍ ജില്ലാതല തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്ത ശേഷം കല്ലാര്‍കുട്ടി വഴിയാണ് വി.എസ് പുറപ്പെട്ടത്. ഇവിടെ മുതിരപ്പുഴയാറിന് കുറുകെ പാലം നിര്‍മാണത്തിന് അനുമതി നല്‍കിയ വി.എസിനെ കാത്ത് നാട്ടുകാര്‍ സംഘടിച്ച് നിന്നിരുന്നു. ഇവിടെ ഇറങ്ങിയ വി.എസ് നാട്ടുകാരുടെ സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തു. വി.എസിന്‍െറ പ്രത്യേക താല്‍പര്യപ്രകാരമാണ് കല്ലാര്‍കുട്ടിയില്‍ പാലം പണിയുന്നതിന് സര്‍ക്കാര്‍ നടപടിയായത്. ഇതിന്‍െറ നിര്‍മാണോദ്ഘാടനവും വി.എസ് ആണ് നിര്‍വഹിച്ചത്. എന്നാല്‍, പാലത്തിന്‍െറ ഉദ്ഘാടനത്തിന് വി.എസിനെ ക്ഷണിക്കാതെവന്നതോടെ പ്രതിഷേധവുമായി കൊന്നത്തടി പഞ്ചായത്ത് നിവാസികള്‍ രംഗത്തുവന്നു. ഇതോടെ ഉദ്ഘാടകനായ പൊതുമരാമത്ത് മന്ത്രി ചടങ്ങില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുകയും ഇടുക്കി എം.എല്‍.എ റോഷി ആഗസ്റ്റ്യന്‍ ഒൗദ്യോഗികമായി പാലത്തിന്‍െറ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി വി.എസ് ഇതുവഴി വരുന്നതറിഞ്ഞ നാട്ടുകാര്‍ പാലത്തില്‍വെച്ച് അദ്ദേഹത്തിന് സ്വീകരണം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പാറത്തോട്ടിലുള്ള യോഗത്തില്‍ സംസാരിച്ചശേഷമാണ് വി.എസ് ബേബിയുടെ വീട്ടിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.