കോട്ടയം: നിലനില്‍പിനായുള്ള പോരാട്ടത്തില്‍ പി.സി. ജോര്‍ജും കേരള കോണ്‍ഗ്രസ് -സെക്കുലറും ഇടതുമുന്നണിക്കൊപ്പം പ്രചാരണരംഗത്ത് സജീവം. ഒൗദ്യോഗികമായി യു.ഡി.എഫ് വിട്ടിട്ടില്ളെങ്കിലും ഇടതുപാളയത്തിലാണ് ഇക്കുറി ജോര്‍ജിന്‍െറ പടപ്പുറപ്പാട്. ഇടതുമുന്നണി നല്‍കിയ സീറ്റുകളില്‍ പ്രധാന എതിരാളി മുഖ്യശത്രുവായ കേരള കോണ്‍ഗ്രസ്-മാണി ഗ്രൂപ്പാണെന്നതും ജോര്‍ജിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ജില്ല-ബ്ളോക്-ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി 140ല്‍ അധികം സീറ്റിലാണ് സെക്കുലറിന്‍െറ പോരാട്ടം. ജോര്‍ജിന്‍െറ തട്ടകമായ പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളാണ് ഇടതുമുന്നണി വിട്ടുകൊടുത്തത്. പുറമെ കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിലെ കുറവിലങ്ങാട് ഡിവിഷനില്‍ സെക്കുലര്‍ മുന്‍ ജില്ലാ പ്രസിഡന്‍റും നിലവില്‍ ഓഫിസ് ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ തോമസ് കണ്ണന്തറ ഇടതുമുന്നണിയുടെ പൊതു സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ സീറ്റില്‍ അവകാശവാദം ഉന്നയിക്കുമെന്ന് ഉറപ്പുള്ള ജോര്‍ജിന്‍െറ സ്വാധീനം അളക്കാനുള്ള ‘ടെസ്റ്റ് ഡോസാ’യാണ് ഇടതുമുന്നണി ഈ മത്സരങ്ങളെ കാണുന്നത്. തര്‍ക്കത്തിനുപോലും ഇടനല്‍കാതെ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും വിട്ടുകൊടുത്ത ഇടതിന്‍െറ മനസ്സിലിരിപ്പ് ബോധ്യപ്പെട്ട ജോര്‍ജ് അരയുംതലയും മുറുക്കിയുള്ള പ്രചാരണത്തിലാണ്. വനിതാ സംവരണമായ പൂഞ്ഞാറില്‍ സെക്കുലറിന്‍െറ സ്ഥാനാര്‍ഥി പൂഞ്ഞാര്‍ -തെക്കേക്കര മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലിസി സെബാസ്റ്റ്യനാണ്. എതിരാളി കേരള കോണ്‍ഗ്രസ്-എം വനിതാ വിഭാഗം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ നിര്‍മല ജിമ്മിയും. കാഞ്ഞിരപ്പള്ളിയില്‍ യൂത്ത് ഫ്രണ്ട് -സെക്കുലര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആന്‍റണി മാര്‍ട്ടിന്‍ ജോസഫിന് മാണി ഗ്രൂപ്പിന്‍െറ സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് എതിരാളി. കുറവിലങ്ങാട്ട് മുന്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സഖറിയാസ് കുതിരവേലിയാണ് മാണി ഗ്രൂപ്പിന്‍െറ സ്ഥാനാര്‍ഥി. മൂന്നിടത്തും ജയം അഭിമാനത്തെക്കാളുപരി രാഷ്ട്രീയ നിലനില്‍പിന്‍െറ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞാണ് ജോര്‍ജിന്‍െറ നീക്കങ്ങള്‍. ഇടതുമുന്നണിയിലെ പ്രാദേശിക നേതാക്കളെപോലും പിണക്കാതെയും അവരുമായി അടുത്തും പ്രമുഖ നേതാക്കളെ പ്രചാണത്തിനത്തെിച്ചും ജോര്‍ജ് മേഖലയില്‍ നിറസാന്നിധ്യമാവുകയാണ്. മത്സരം മുറുകുമ്പോള്‍ ജോര്‍ജിനെ പൂഞ്ഞാറില്‍ തളച്ചിടാനായതിന്‍െറ ആഹ്ളാദത്തിലാണ് മാണി ഗ്രൂപ്. കൂറുമാറ്റ നിരോധ നിയമപ്രകാരം മാണി ഗ്രൂപ് സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ തെളിവെടുപ്പ് നടക്കുന്നതിനിടെ തിങ്കളാഴ്ച ഈരാറ്റുപേട്ടയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പം ജോര്‍ജ് തെരഞ്ഞെടുപ്പ് യോഗത്തില്‍ വേദി പങ്കിട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുന്നതിന്‍െറ സൂചനയും ജോര്‍ജ് നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.