കോട്ടയം: ജില്ലയിലെ മദ്യ-മയക്കുമരുന്ന് ലോബിയുടെ വേരറക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എസ്. സതീഷ് ബിനോ. ഇതിനുള്ള നടപടിക്ക് രൂപം നല്‍കിയതായും അദ്ദേഹം പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ജില്ലയിലെ സ്കൂളുകളിലും കോളജുകളിലും നടത്തുന്ന ബോധവത്കരണ പരിപാടി വന്‍ വിജയമാണെന്നും ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച ബോധവത്കരണം 100 ദിവസം നീളുമെന്നും എസ്.പി ‘മാധ്യമ’ത്തോട് പറഞ്ഞു. പരിപാടിയുടെ വിജയത്തിനും മദ്യ-മയക്കുമരുന്ന് വില്‍പനക്കാരെ കണ്ടത്തെി നടപടിയെടുക്കാനും പൊലീസ് സ്റ്റേഷനുകളില്‍ എസ്.ഐമാരുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ പരിശോധന ഊര്‍ജിതമാണ്. ജില്ലയിലെ 450 കലാലയങ്ങളിലാണ് പരിപാടി നടപ്പാക്കുന്നത്. ലഘുലേഖകള്‍, സെമിനാറുകള്‍, ക്ളാസുകള്‍, വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് റാലികള്‍ എന്നിവക്കുപുറമെ വിദ്യാര്‍ഥികളെ മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള പ്രതിജ്ഞയെടുപ്പിക്കുന്നുമുണ്ട്. അനധികൃത മദ്യ-പുകയില-മയക്കുമരുന്ന് കച്ചവടക്കാരെ കണ്ടത്തൊന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും. വ്യാപക റെയ്ഡും ഉണ്ടാകും. ഇതിനകം 20 കേസെടുത്തിട്ടുണ്ട്. പിടിക്കപ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ജില്ലയെ ലഹരിമുക്തമാക്കാനാണ് തീരുമാനം. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സമീപം പുകയില ഉല്‍പന്നങ്ങളുടെ വില്‍പന അനുവദിക്കില്ല. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് എസ്.പി അറിയിച്ചു. വാഹനങ്ങളുടെ അമിത വേഗതക്കും ബൈക്കില്‍ ‘ചത്തെു’ന്നവര്‍ക്കെതിരെയുമുള്ള നടപടി രണ്ടാം ഘട്ടമായി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.