കോട്ടയം: സീറ്റ് വിഭജന തര്‍ക്കങ്ങള്‍ക്ക് ഒരുവിധം പരിഹാരമുണ്ടാക്കിയ നേതൃത്വം പത്രികസമര്‍പ്പിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കാനുള്ള ‘ഒത്തുതീര്‍പ്പ്’ ഓട്ടത്തില്‍. ജില്ലയിലെ നഗരസഭകളിലെയും പഞ്ചായത്തുകളിലെയും വിവിധ വാര്‍ഡുകളില്‍ തലപൊക്കിയ വിമതരെ ഏങ്ങനെ ഒഴിവാക്കുമെന്ന നൊട്ടോട്ടത്തിലാണ് പലരും. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രശ്നങ്ങളാണ് പലയിടത്തും തലപൊക്കുന്നതെങ്കില്‍ മറ്റിടങ്ങളില്‍ വനിതാ സംവരണമായതോടെ നഷ്ടമായ വാര്‍ഡുകള്‍ക്ക് പകരം നല്‍കുന്ന സീറ്റുകളെ ചൊല്ലിയുള്ള ഭിന്നതയും തര്‍ക്കവും അതിരൂക്ഷമാണ്. യു.ഡി.എഫിലെ സീറ്റ് വിഭജനവേളയില്‍ തര്‍ക്കമുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസിലെയും സ്ഥാനാര്‍ഥികള്‍ പത്രികസമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. കോട്ടയം നഗരസഭയിലെ തിരുനക്കര വാര്‍ഡില്‍ (21) ഒൗദ്യോഗിക സ്ഥാനാര്‍ഥി സുശീല ഗോപകുമാറിന്‍െറ പത്രിക തള്ളിയതും പ്രശ്നം സൃഷ്ടിക്കും. വനിതാ സംവരണവാര്‍ഡില്‍ പുതിയ ആളെ കണ്ടത്തെി പ്രചാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുടങ്ങേണ്ടതായി വരും. കോട്ടയം നഗരസഭയിലെ ജനതാദള്‍ യുവിന്‍െറ സിറ്റിങ് സീറ്റായ 28ാം വാര്‍ഡ് വനിതാ സംവരണമായതോടെ പകരം സീറ്റുനല്‍കുന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇവര്‍ക്ക് 28, 40 വാര്‍ഡുകള്‍ വിട്ടുനല്‍കാനാണ് സാധ്യത. 40ാം വാര്‍ഡില്‍ ത്രികോണമത്സരത്തിനാണ് സാധ്യത തെളിയുന്നത്. ജനതാദള്‍ യു സിറ്റിങ് കൗണ്‍സിലര്‍ ആര്‍.കെ. കര്‍ത്തയും പ്രത്രിക സമര്‍പ്പിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും പിന്മാറില്ളെന്നാണ് അറിയുന്നത്. ഇടതുമുന്നണിയില്‍ സി.പി.എമ്മിന്‍െറ ബി. ശശികുമാറാണ് മത്സരിക്കുന്നത്. 49ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളായി ജെവിലും ഷാജിയും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഒൗദ്യോഗിക സ്ഥാനാര്‍ഥി ആരാണെന്നുള്ള കാര്യത്തില്‍ ഇവിടെയും അന്തിമ തീരുമാനമായിട്ടില്ല. അതിനിടെ, വാര്‍ഡ് ഒമ്പത്, മൂന്ന്, 31, 38, വാര്‍ഡുകളില്‍ മൂന്നിലധികം സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയിട്ടുണ്ട്. വാര്‍ഡ് കമ്മിറ്റികള്‍ സ്ഥാനാര്‍ഥികളെ കണ്ടത്തെി നല്‍കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ നിര്‍ദേശം. എന്നാല്‍, വാര്‍ഡ് കമ്മിറ്റിയില്‍നിന്ന് അഞ്ചിലധികം പേരുകള്‍ എത്തിയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിയുന്ന സ്ഥിതിയാണ്. പ്രശ്നം പരിഹരിക്കാന്‍ മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പത്രികാസമര്‍പ്പണത്തിന്‍െറ അവസാന ദിവസവും തീരുമാനം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ മത്സരിക്കാന്‍ തയാറെടുത്തവരെ നിരാശരാക്കാതെ പത്രിക നല്‍കാനും പിന്‍വലിക്കാനുള്ള ദിവസം ഒൗദ്യോഗികമായി പ്രഖ്യാപിക്കാനും നിര്‍ദേശം നല്‍കി. വനിതാസംവരണസീറ്റായ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എരുമേലി സീറ്റിലും സ്ഥാനാര്‍ഥിയെ കണ്ടത്തൊന്‍ കഴിയാതെ കുഴയുകയാണ്. അവകാശവാദവുമായി മൂന്നുപേര്‍ രംഗത്തത്തെിയതാണ് പ്രശ്നം. വ്യാഴാഴ്ച ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനിയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നു. മന്ത്രി കെ.സി. ജോസഫ്, ആന്‍േറാ ആന്‍റണി എം.പി, കുര്യന്‍ ജോയി എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിലെ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യോഗം ചേര്‍ന്നത്. പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന വാര്‍ഡുകളെ സംബന്ധിച്ച് വെള്ളിയാഴ്ചയും മാരത്തണ്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് നേതാക്കള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ചങ്ങനാശേരി നഗരസഭയില്‍ ചില വാര്‍ഡുകളിലെ സീറ്റിനെചൊല്ലി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും എം തമ്മില്‍ കൊമ്പുകോര്‍ക്കുന്ന കാഴ്ചയാണ്. ഇതത്തേുടര്‍ന്ന് പലവാര്‍ഡുകളിലും ത്രികോണമത്സരത്തിന് കളമൊരുങ്ങിയിട്ടുണ്ട്. നഗരസഭയില്‍ ഒമ്പതാംവാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കെ.പി.സി.സി നിര്‍വാഹകസമിതിയംഗം ജോസി സെബാസ്റ്റ്യന്‍ നാമനിര്‍ദേശ പത്രിക നല്‍കി. ഇതേ വാര്‍ഡില്‍ മത്സരിക്കാന്‍ നഗരസഭാ മുന്‍ വൈസ്ചെയര്‍മാന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മാത്യൂസ് ജോര്‍ജും മത്സരിക്കും. കോണ്‍ഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റ് സജിതോമസും കളത്തിലുണ്ട്. 30ാം വാര്‍ഡില്‍ സി.എഫ്. തോമസ് എം.എല്‍.എയുടെ സഹോദരന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സാജന്‍ ഫ്രാന്‍സിസും കോണ്‍ഗ്രസിലെ സെബിന്‍ ജോണും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എട്ടാം വാര്‍ഡിലും 14ാം വാര്‍ഡിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ജനതാദള്‍ യു സ്ഥാനാര്‍ഥികളും പത്രിക നല്‍കിയിട്ടുണ്ട്. ഏറ്റുമാനൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസ്, കേരളകോണ്‍ഗ്രസ് എം സീറ്റ് വിജനത്തെച്ചൊല്ലിയുള്ള തര്‍ക്കം മുറുകുയാണ്. പല വാര്‍ഡുകളിലും ഇരുപക്ഷത്തെയും സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.