ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഏഴുവര്‍ഷത്തിനുശേഷം അറസ്റ്റില്‍

കോട്ടയം: മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഏഴുവര്‍ഷത്തിനുശേഷം പിടിയില്‍. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കോട്ടയം നീറിക്കാട് കറ്റുവെട്ടി ചിലമ്പത്തുവീട് ശ്രീജിഷാണ് (31) അറസ്റ്റിലായത്. നാഗമ്പടത്ത് മൊബൈല്‍ഫോണും പണവും കവര്‍ന്ന കേസില്‍ ഇയാള്‍ 2008ല്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. ഡിവൈ.എസ്.പി അജിത്തിന് ലഭിച്ച രഹസ്യസന്ദേശത്തത്തെുടര്‍ന്ന് എരുമേലിയില്‍നിന്നാണ് പിടികൂടിയത്. ജാമ്യത്തിലിറങ്ങിയശേഷം പല സ്ഥലത്തും മാറിമാറി താമസിക്കുന്നതിനിടെയാണ് പൊലീസ് വലയിലായത്. പാമ്പാടി സ്റ്റേഷന്‍ പരിധിയില്‍ മീനടത്തെ വീട്ടില്‍ പെയ്ന്‍റിങ് ജോലിക്കായി പോയി അഞ്ചുപവന്‍ കവര്‍ന്ന കേസ്, പൊന്‍കുന്നത്ത് ബൈക്ക് മോഷണം, അയര്‍ക്കുന്നത്തെ പള്ളിയിലെ പുകപ്പുരയില്‍ റബര്‍ഷീറ്റ് മോഷണം, കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ പണം അപഹരിക്കല്‍, പിടിച്ചുപറി കേസുകള്‍ ഉള്‍പ്പെടെ 12ഓളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോട്ടയം വെസ്റ്റ് സി.ഐ ഗിരീഷ് പി.സാരഥി, എസ്.ഐ ടി.ആര്‍. ജിജു, കുമരകം സ്റ്റേഷനിലെ എ.എസ്.ഐ നാരായണന്‍ ഉണ്ണി, ഷാഡോ പൊലീസിലെ അംഗങ്ങളായ പി.എന്‍. മനോജ്, ഐ. സജികുമാര്‍ എന്നിവര്‍ നേതൃത്വംനല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.