ചങ്ങനാശേരി: കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ രക്ഷിതാക്കള്‍ ശ്രദ്ധാലുക്കളാകണമെന്ന് ജനമൈത്രി പൊലീസിന്‍െറയും താലൂക്ക് റെസി. അസോസിയേഷന്‍െറയും സംയുക്തമായുള്ള യോഗം അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും അമിതവേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നതിലൂടെയുള്ള അപകടങ്ങള്‍ വര്‍ധിക്കുകയാണ്. പെണ്‍കുട്ടികളും വീട്ടമ്മമാരും ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും മറ്റും ചതിക്കുഴികളില്‍പ്പെട്ട് ജീവിതം നശിക്കുന്ന നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെയും അപരിചിതരുടെയും കുറ്റകൃത്യങ്ങളും മയക്കുമരുന്നിന്‍െറ ഉപയോഗവും വിപണനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കണം. ഒറ്റക്ക് താമസിക്കുന്ന സീനിയര്‍ സിറ്റിസണ്‍സ് അതത് റെസി. അസോസിയേഷനുകളില്‍ വിവരം അറിയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്ക് റെസി. അസോ. പ്രസിഡന്‍റ് പ്രഫ. ആനന്ദക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. സി.ഐ വി.ഐ. നിഷാദ്മോന്‍, എസ്.ഐ ജെര്‍ലിന്‍ വി. സ്കറിയ, താലൂക്ക് റെസി. അസോ. സെക്രട്ടറി ജി. ലക്ഷ്മണന്‍, ബീറ്റ് ഓഫിസര്‍ പി.ടി. സജികുമാര്‍, സ്കറിയ ആന്‍റണി വലിയപറമ്പില്‍, വി.ജെ. ചാക്കോ, മോനി സാം, ബാബു ആലപ്പുറത്തുകാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.