കോട്ടയം: നിലവിലെ കോട്ടയം നഗരസഭാ കൗണ്‍സിലിന്‍െറ അവസാനയോഗത്തില്‍ വാട്ടര്‍ അതോറിറ്റിക്ക് രൂക്ഷവിമര്‍ശം. വാട്ടര്‍ അതോറിറ്റി അധികൃതരുടെ അനാസ്ഥമൂലം നഗരത്തില്‍ കുടിവെള്ളവിതരണം മുടങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടിയും റോഡ് കുത്തിപ്പൊളിക്കുന്നതിനുമെതിരെയാണ് കൗണ്‍സിലില്‍ വിമര്‍ശമുയര്‍ന്നത്. കുടിവെള്ളം കിട്ടാതെ ജനം വലയുമ്പോള്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവാണ്. വാര്‍ഡ് കൗണ്‍സിലറുടെ അറിവോടുകൂടി വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് നഗരസഭ ബില്ലുകള്‍ പാസാക്കി നല്‍കിയാല്‍ മതിയെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും വാട്ടര്‍ അതാറിറ്റി അധികൃതരുടെ യോഗം ചേംബറില്‍ ഉടന്‍ വിളിച്ചുകൂട്ടുമെന്നും ചെയര്‍മാന്‍ അറിയിച്ചു. ബയോഗ്യാസ് പ്ളാന്‍റിന് അപേക്ഷിച്ച് കണക്ഷന്‍ നല്‍കാത്തവര്‍ക്ക് പണം തിരികെ നല്‍കണമെന്ന് കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു. പുല്ലരിക്കുന്ന് മേഖലയില്‍ വാട്ടര്‍ അതോറിറ്റി വെള്ളം പമ്പ് ചെയ്താലും ലഭിക്കാത്ത അവസ്ഥയാണെന്നും പതിനായിരക്കണക്കിന് രൂപ മുടക്കിയാണ് നാട്ടുകാര്‍ കുടിവെള്ളമത്തെിക്കുന്നതെന്നും ഇത് പരിഹരിക്കാന്‍ നടപടി വേണമെന്ന് കൗണ്‍സിലര്‍ ടി.ജി. പ്രസന്നന്‍ ആവശ്യപ്പെട്ടു. തെള്ളകം, ഗാന്ധിനഗര്‍ പോസ്റ്റ് ഓഫിസുകളുടെ പരിധിയില്‍ ക്ഷേമപെന്‍ഷനുകള്‍ അയച്ചിട്ടും ലഭിക്കാത്ത സാഹചര്യമാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ദേവസ്യാച്ചന്‍ പറഞ്ഞു. നയപരമായ തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയാത്തതിനാല്‍ അജണ്ടകളെല്ലാം പാസാക്കി യോഗം വേഗത്തില്‍ പിരിയുകയായിരുന്നു. ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍ അധ്യക്ഷത വഹിച്ചു. യോഗത്തിനുശേഷം ഒരുമിച്ച് ഫോട്ടോയെടുത്തശേഷമാണ് കൗണ്‍സിലര്‍മാരെല്ലാം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.