പോള തിങ്ങിനിറഞ്ഞു; ചങ്ങനാശേരി ബോട്ട്ജെട്ടി നാശത്തിന്‍െറ വക്കില്‍

ചങ്ങനാശേരി: ആഴം വര്‍ധിപ്പിച്ച ബോട്ട്ജെട്ടിയില്‍ വീണ്ടും പായലും പോളയും നിറഞ്ഞതിനത്തെുടര്‍ന്ന് ജലഗതാഗതത്തിന് ബുദ്ധിമുട്ടാകുന്നതായി പരാതി. പോള കാരണം ബോട്ട് ജീവനക്കാര്‍ ഏറെ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. കഴിഞ്ഞ സംസ്ഥാന സര്‍ക്കാറിന്‍െറ കാലത്ത് എട്ടുലക്ഷം രൂപ മുടക്കി നവീകരിക്കുകയും മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനവും നിര്‍വഹിച്ച നവീകരിച്ച ബോട്ട്ജെട്ടിയില്‍ പിന്നീട് സി.എഫ്. തോമസ് എം.എല്‍.എയുടെ ശ്രമഫലമായി 70 ലക്ഷം രൂപയുടെ നവീകരണപ്രവര്‍ത്തനവും നടത്തിയിരുന്നു. ബോട്ടുകള്‍ കടന്നുവരുന്ന ചാനലിന്‍െറ പലഭാഗത്തും മണ്ണും ചളിയും നിറഞ്ഞത് തടസ്സമായതിനത്തെുടര്‍ന്ന് അവ നീക്കം ചെയ്യാനും ബോട്ട്ജെട്ടി കുളവും റൂട്ട് കനാലും നിയോജകമണ്ഡലത്തിന്‍െറ പടിഞ്ഞാറേ അതിര്‍ത്തിക്കടുത്തെ മുട്ടാര്‍-നീലംപേരൂര്‍ തോട് കുഴിക്കുന്നതിനും മറ്റുമായാണ് ഈ തുക വിനിയോഗിച്ചത്. ബോട്ട് റൂട്ട് കനാലിന്‍െറയും മുട്ടാര്‍-നീലംപേരൂര്‍ തോടിന്‍െറയും വശങ്ങളിലെ കരി-കരിമ്പുങ്കരി, ഓടേറ്റി തെക്ക്, ഓടേറ്റി വടക്ക്, കടംപാടം, തൂപ്രം, ഈരത്ര-ഇഞ്ചത്തുരുത്ത് പാടങ്ങളുടെ പുറംബണ്ടുകളിലേക്ക് ഈ കുളങ്ങളില്‍നിന്ന് എടുക്കുന്ന മണ്ണിടുകയും ചെയ്തിരുന്നു. എന്നാല്‍, ആഴം വര്‍ധിപ്പിച്ചതോടെ പായല്‍ കൂട്ടമായി ഒഴുകി ജെട്ടിയില്‍ എത്തുകയും ഇപ്പോള്‍ അവ വളര്‍ന്ന് തിങ്ങിനിറഞ്ഞ് കിടക്കുകയുമാണ്. ഒരുകാലത്ത് മധ്യകേരളത്തിന്‍െറ പലഭാഗങ്ങളിലേക്കും നിരവധി ബോട്ടുകള്‍ സര്‍വിസ് നടത്തിയിരുന്ന ചങ്ങനാശേരി ജെട്ടി നാശത്തിന്‍െറ വക്കിലാണ്. കൊയ്ത്ത് ആരംഭിക്കുമ്പോഴേക്കും ബോട്ടുകള്‍ തിങ്ങി നിറഞ്ഞാകും യാത്രക്കാര്‍ ഉണ്ടാവുക. ഇപ്പോള്‍ ജെട്ടിയിലേക്ക് കടന്നുവരുന്ന ബോട്ടുകള്‍ക്ക് പായലും പോളയും കാരണം പലപ്പോഴും ഇവ തിരിക്കാനും മറ്റും ഏറെ സമയവും എടുക്കാറുണ്ട്. ഇത് ബോട്ടുകള്‍ വൈകി ഓടാന്‍ ഇടയാക്കുന്നുണ്ട്. മുമ്പ് ജെട്ടിയില്‍ പോള നിറഞ്ഞതിനത്തെുടര്‍ന്ന് നാട്ടുകാര്‍ സമരം ചെയ്യുകയും പിന്നീട് ജലസേചന വകുപ്പ് ഇടപെട്ട് ഇവ നീക്കം ചെയ്യുകയുമായിരുന്നു. മഴ ആരംഭിക്കുമ്പോഴേക്കും ഇവ പതിന്മടങ്ങ് വര്‍ധിക്കാനാണ് സാധ്യത. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി പോള യഥാസമയം നീക്കം ചെയ്യണമെന്ന് നാട്ടുകാരും യാത്രക്കാരും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല. വന്‍തോതില്‍ വളര്‍ന്നുപൊങ്ങിയ പോള ഇനി നീക്കം ചെയ്യണമെങ്കില്‍ ലക്ഷങ്ങള്‍ വേണ്ടി വരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബോട്ട് ജെട്ടിക്ക് സമീപം വന്‍തോതില്‍ മാലിന്യംതള്ളലും ഇപ്പോള്‍ നടക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. ഏതാനും വര്‍ഷം മുമ്പ് നഗരത്തിലെ വ്യാപാരികളുടെ സഹകരണത്തോടെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നഗരസഭ ബോട്ട് ജെട്ടിയില്‍ തറ ഓടുകള്‍ പാകി സൗന്ദര്യവത്കരണം നടത്തിയിരുന്നു. എന്നാല്‍, ഇന്ന് ഇവ പലതും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അടിയന്തരമായി പോള നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.