തര്‍ക്കത്തിനില്ളെന്ന് സി.എം.എസ് കോളജ് അധികൃതര്‍

കോട്ടയം: സി.എം.എസ് കോളജിന്‍െറ പൈതൃകത്തെച്ചൊല്ലി തര്‍ക്കത്തിനില്ളെന്നും കോളജിന്‍െറ ചരിത്രം സമൂഹത്തിനറിയാമെന്നും പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ദാനിയേല്‍. കോളജ് ചരിത്രത്തിന്‍െറ ഭാഗമാണ്. ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടാകാന്‍ ഇടയില്ളെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ കോളജിന്‍െറ പൈതൃകത്തെ ചോദ്യം ചെയ്തത് ധാരണപ്പിശക് മൂലമാകാമെന്ന് മലയാള വിഭാഗം അസോ. പ്രഫസര്‍ ഡോ. ബാബു ചെറിയാനും പറഞ്ഞു. രണ്ടു ദശാബ്ദം സഭകള്‍ തമ്മിലുള്ള കൂട്ടായ്മയിലൂടെയാണ് ആധുനിക വിദ്യാഭ്യാസത്തിന് മുതല്‍കൂട്ടായ കലാലയം പിറവിയെടുത്തത്. കേണല്‍ മണ്‍ട്രോ കത്ത് എഴുതിയതിനത്തെുടര്‍ന്ന് കേരളത്തിലത്തെിയ സി.എം.എസ് മിഷനറിമാര്‍ക്ക് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ദാനമായി നല്‍കിയ സ്ഥലത്താണ് പൊതുവിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കി ‘കോട്ടയം കോളജ്’ ആരംഭിച്ചത്. 20 വര്‍ഷത്തോളം കോളജിന്‍െറ പ്രിന്‍സിപ്പല്‍മാരായി സി.എം.എസ് മിഷനറിമാരായ ബെഞ്ചമിന്‍ ബെയ്ലി ഉള്‍പ്പെടെയുള്ളവരെയാണ് നിയമിച്ചത്. ജോസഫ് ഫെന്‍ പ്രിന്‍സിപ്പല്‍ ആയിരുന്നപ്പോള്‍ അണ്ണാന്‍കുന്നിലെ ബംഗ്ളാവിലാണ് താമസിച്ചത്. ഈ കാലഘട്ടത്തില്‍ മലങ്കര സിറിയന്‍ ചര്‍ച്ചും സി.എസ്.ഐ മിഷനറിമാരും തമ്മിലെ തര്‍ക്കത്തത്തെുടര്‍ന്ന് കോളജിന്‍െറ പ്രവര്‍ത്തനം മുടങ്ങാതിരിക്കാന്‍ പ്രിന്‍സിപ്പല്‍ ബംഗ്ളാവ് സ്ഥിതിചെയ്ത പ്രദേശത്ത് താല്‍ക്കാലിക ഷെഡ് പണിത് ലാബ് ഉള്‍പ്പെടെ ഉപകരണങ്ങളും വിദ്യാര്‍ഥികളെയും മാറ്റുകയായിരുന്നു. പുതിയ സ്ഥലത്തേക്ക് മാറ്റിയതോടെ കോട്ടയം കോളജിന്‍െറ പേര് മാറ്റി സി.എം.എസ് കോളജ് എന്നാക്കി മാറ്റുകയായിരുന്നു. സി.എം.എസ് കോളജ് എക്യുമെനിക്കല്‍ സാക്ഷ്യമാണ്. ക്രൈസ്തവ സാക്ഷ്യത്തോടെ വിഷയത്തെ കാണണം. പ്രാചീന മലങ്കര സുറിയാനി സഭ പലതവണ വിഭജിച്ചു. ഇപ്പോഴുള്ള സഭകളില്‍ പലതിനും ഇതിന്‍െറ പാരമ്പര്യം അവകാശപ്പെടാനാകും. എന്നാല്‍, അതേ സഭ ഇപ്പോഴില്ല. അന്തര്‍ദേശീയ കേരള ചരിത്ര കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കോളജ് അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.