പരിശോധന കര്‍ശനമാക്കിയിട്ടും മദ്യപാനത്തിന് കുറവില്ല

കോട്ടയം: പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടും മദ്യപിച്ച് സ്വകാര്യബസ് ഓടിച്ച നാല് ഡ്രൈവര്‍മാര്‍ പിടിയില്‍. ബുധനാഴ്ച നാഗമ്പടം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ വാഹന പരിശോധനയിലാണ് മദ്യപിച്ച നാലുബസ് ഡ്രൈവര്‍മാര്‍ വലയിലായത്. ഇതില്‍ കോട്ടയം-വയനാട് റൂട്ടിലോടുന്ന ബസ് ഡ്രൈവറും ഉള്‍പ്പെടും. കോട്ടയം-വയനാട് റൂട്ടിലോടുന്ന ‘അന്ന’ ബസിലെ ഡ്രൈവര്‍ സണ്ണി, കോട്ടയം-തിരുവാര്‍പ്പ് റൂട്ടിലെ ടി.സി.എം ബസിലെ ഡ്രൈവര്‍ സനൂപ്, കോട്ടയം-നീണ്ടൂര്‍-മെഡിക്കല്‍ കോളജ് റൂട്ടിലോടുന്ന ആലഞ്ചേരി ബസിലെ ഡ്രൈവര്‍ ബിജിമോന്‍ തോമസ്, കോട്ടയം-മണര്‍കാട്-മറ്റക്കര റൂട്ടിലോടുന്ന വാരിക്കാട്ടമ്മ ബസിലെ ഡ്രൈവര്‍ സന്തോഷ് പ്രഭാകരന്‍ എന്നിവരാണ് പിടിയിലായത്. പരിശോധനാ യന്ത്രത്തില്‍ 50 ശതമാനത്തിന് മുകളില്‍ ‘ആല്‍ക്കഹോള്‍’ കണ്ടത്തെിയതിനത്തെതുടര്‍ന്നാണ് നടപടി. സ്വകാര്യബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ വനിതാ പൊലീസ് മരിച്ചതിനത്തെുടര്‍ന്ന് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പൊലീസ് നടത്തിയ വാഹന പരിശോധയില്‍ 24 ബസ് ഡ്രൈവര്‍മാര്‍ കുടുങ്ങിയിരുന്നു. മദ്യപിച്ച് പിടികൂടുന്നവരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ വെസ്റ്റ് സി.ഐ ഗിരീഷ് പി.സാരഥി അറിയിച്ചു. ട്രാഫിക് എസ്.ഐ ടി.എ. ജോസഫ്, എസ്.ഐമാരായ നജീബ്, ഷാജി, അജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടികൂടി സ്റ്റേഷനിലത്തെിച്ച കോട്ടയം-പരിപ്പ് റൂട്ടിലോടുന്ന ഷെറി ബസ് ഡ്രൈവര്‍ ഒളശ പീടികപ്പറമ്പില്‍ അനൂപിനെ (33) നായ കടിച്ചസംഭവവും ഉണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.