വാഹനം തടഞ്ഞുനിര്‍ത്തിയുള്ള പരിശോധന അപകട കാരണമെന്ന് പരാതി

ചങ്ങനാശേരി: തിരക്കേറിയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയുള്ള ട്രാഫിക് പൊലീസിന്‍െറ പരിശോധന അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ആരോപണം. വാഴൂര്‍ റോഡില്‍ മടുക്കംമൂട് ജങ്ഷനില്‍ ബുധനാഴ്ച ഉച്ചക്ക് ജീപ്പിന് പിന്നില്‍ സ്കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് യാത്രക്കാര്‍ പരാതിയുമായി രംഗത്തത്തെിയത്. മടുക്കംമൂട്ടിലെ സ്വകാര്യ ഫാക്ടറിക്ക് മുന്‍വശത്താണ് സംഭവം. ഫാക്ടറിയിലേക്ക് ലോഡുമായത്തെിയ ലോറികളും റോഡ് നവീകരണത്തിനുള്ള മെറ്റലും കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്താണ് പൊലീസ് പരിശോധന നടത്തിയതെന്നാണ് ആക്ഷേപം. ഫാത്തിമാപുരം റെയില്‍വേ മേല്‍പാലം നിര്‍മാണം നടക്കുന്നതിനാല്‍ വാഴൂര്‍ റോഡിലിലൂടെ മടുക്കംമൂട് എത്തി പോകാനാണ് നിര്‍ദേശം. തിരക്കേറിയ റോഡില്‍ വഴിയോരത്ത് പാര്‍ക്കിങ് സൗകര്യമില്ലാത്ത സ്ഥലത്താണ് പൊലീസ് പരിശോധന നടത്തിയതെന്നും യാത്രക്കാര്‍ പറയുന്നു. വേഗത്തിലത്തെുന്ന വാഹനത്തിന് കൈകാണിക്കുമ്പോള്‍ റോഡിന് മധ്യത്തില്‍ നിര്‍ത്തേണ്ട അവസ്ഥയാണ്. ഈ സമയം പിന്നാലെ എത്തുന്ന വാഹനങ്ങള്‍ പിറകില്‍ തട്ടിയാണ് അപകടം ഉണ്ടാകുന്നത്. മടുക്കംമൂട്ടിലുണ്ടായ അപകടത്തില്‍ കൊച്ചുറോഡ് സ്വദേശിയായ യുവാവിന്‍െറ സ്കൂട്ടറിന്‍െറ മുന്‍ഭാഗവും ജീപ്പിന്‍െറ നമ്പര്‍പ്ളേറ്റ് ഭാഗവും തകര്‍ന്നു. വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് പൊലീസ് പരിശോധന മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.