എരുമേലി: മാലിന്യം തള്ളുന്നതിനെതിരെ പലഭാഷകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും

എരുമേലി: വലിയമ്പലത്തിന് സമീപത്തെ കുളിക്കടവില്‍ മാലിന്യം തള്ളരുതെന്ന് കാട്ടി പല ഭാഷകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തീരുമാനം. മണ്ഡലകാലവുമായി ബന്ധപ്പെട്ട് കോട്ടയം ആര്‍.ടി.ഒ നേത്യത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ എരുമേലിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു. കെ.എസ്.ആര്‍.ടി ബസ്സ്റ്റേഷന് സമീപമുള്ള ഹൈമാസ്റ്റ് ലൈറ്റ് തെളിക്കുക. കവലകളിലും റോഡുകളിലും ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുക. സീസണ്‍ കാലത്ത് മുടക്കം കൂടാതെ വൈദ്യുതി ലഭിക്കാന്‍ നടപടി സ്വീകരിക്കുക. നിരോധിത പുകയില ഉല്‍പന്ന വില്‍പന തടയുക. എരുമേലി ടൗണ്‍ മുതല്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് വരെയുള്ള ഭാഗത്ത് തുറന്നുവെച്ചുള്ള മത്സ്യ-മാംസ വ്യാപാരം നിയന്ത്രിക്കുക. കടവുകളിലെ വിളക്കുകള്‍ തെളിക്കാനും ലൈഫ് ഗാര്‍ഡുകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, യൂനിഫോം, ജാക്കറ്റുകള്‍ നല്‍കാനും നടപടി സ്വീകരിക്കുക, ഓരുങ്കല്‍കടവ്, പേരൂര്‍ത്തോട് എന്നിവിടങ്ങളില്‍ ശൗചാലയങ്ങള്‍ ആരംഭിക്കുക, കൊരട്ടികടവ്, താവളം, വലിയമ്പലം കുളിക്കടവ് തുടങ്ങിയ സ്ഥലങ്ങളില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ആര്‍.ടി.ഒ സാവിത്രി അന്തര്‍ജനം യോഗത്തില്‍ പങ്കെടുത്ത വകുപ്പ് അധികാരികള്‍ക്ക് നല്‍കി. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കെ. രാജന്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.