ശുചിത്വ മൈത്രി പദ്ധതിക്ക് തിരുനക്കര ക്ഷേത്രാങ്കണത്തില്‍ തുടക്കം

കോട്ടയം: ജില്ലയിലത്തെുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് പ്ളാസ്റ്റിക് കാരി ബാഗുകള്‍ക്കുപകരം എക്സ്ചേഞ്ച് കൗണ്ടറുകളിലൂടെ തുണി സഞ്ചി വിതരണം ചെയ്ത് പരിസ്ഥിതി ആഘാതം തടയുന്ന ശുചിത്വ മൈത്രി പദ്ധതിക്ക് തിരുനക്കര ക്ഷേത്രാങ്കണത്തില്‍ തുടക്കമായി. ജില്ലയിലെ തീര്‍ഥാടന കേന്ദ്രങ്ങളെ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്‍െറ ഭാഗമായി ആരംഭിച്ച പദ്ധതി കലക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രാങ്കണത്തില്‍ പ്ളാസ്റ്റിക് കാരീ ബാഗ് എക്സ്ചേഞ്ച് കൗണ്ടര്‍ തുറന്നു കൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. തിരുനെല്‍വേലിയില്‍നിന്നുള്ള തീര്‍ഥാടകന്‍ സെങ്കയ്യയില്‍നിന്ന് കലക്ടര്‍ പ്ളാസ്റ്റിക് കാരി ബാഗ് ഏറ്റുവാങ്ങി വേസ്റ്റ് ബിന്നില്‍ നിക്ഷേപിച്ചാണ് എക്സ്ചേഞ്ചിന്‍െറ പ്രവര്‍ത്തനം ആരംഭിച്ചതായി പ്രഖ്യാപിച്ചത്. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. സോന തീര്‍ഥാടകര്‍ക്ക് തുണി സഞ്ചി വിതരണം ചെയ്തു. ശുചിത്വ കോട്ടയം എന്ന വലിയ ആശയത്തിന്‍െറ ഭാഗമാണ് പുതിയ പദ്ധതി എന്ന് കലക്ടര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രധാന ഇടത്താവളങ്ങളിലും എരുമേലിയിലും ഇത്തരം എക്സചേഞ്ച് കൗണ്ടറുകള്‍ തുറക്കും. ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മാലിന്യ മുക്ത കോട്ടയം നഗരത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഈ യജ്ഞത്തില്‍ ജില്ലാ ഭരണകൂടത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമൊപ്പം അണിചേരാന്‍ അവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. അസി. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കോട്ടയം ആര്‍.ഡി.ഒ കെ.എസ്. സാവിത്രി, മുനിസിപ്പല്‍ വൈസ്ചെയര്‍പേഴ്സണ്‍ ജാന്‍സി ജേക്കബ്, പ്രോജക്ട് ഡയറക്ടര്‍ ബിജോയ് വര്‍ഗീസ്, എ.ഡി.സി (ജനറല്‍) മുഹമ്മദ് ജാ, കോട്ടയം തഹസില്‍ദാര്‍ ജോസഫ് സെബാസ്റ്റ്യന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജയശ്രീ, പ്രദീഷ് കുമാര്‍, മോഹന്‍ കെ. നായര്‍, കമലാസനന്‍, എ.ഡി.സി-ശുചിത്വ മിഷന്‍ പി.എസ്. ഷിനോ, ശുചിത്വ മിഷന്‍ അസി. കോഓഡിനേറ്റര്‍ ജോര്‍ജ് തോമസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.