മുണ്ടക്കയം ഗ്രാമപഞ്ചായത്ത് : കെ.എസ്. രാജു പ്രസിഡന്‍റ്, നസീമ ഹാരിസ് വൈസ് പ്രസിഡന്‍റ്

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി കോണ്‍ഗ്രസിലെ കെ.എസ്. രാജുവും വൈസ് പ്രസിഡന്‍റായി മുസ്ലിം ലീഗിലെ നസീമ ഹാരിസിനെയും തെരഞ്ഞെടുത്തു. സി.പി.എം അംഗങ്ങളായ രേഖാ ദാസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും ജസി ബാബു വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും മത്സരിച്ചിരുന്നു. 21അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് 13 വോട്ടും എല്‍.ഡി.എഫിന് എട്ട് വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസ് റെബലായി മത്സരിച്ച് വിജയിച്ച മൈലത്തേടി വാര്‍ഡ് മെംബര്‍ സൂസമ്മ മാത്യു യു.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്തു. 10 വര്‍ഷമായി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്‍റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച രാജു ഡി.സി.സി അംഗമാണ്. പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി സംവരണമായ ഇവിടെ കെ.എസ്. രാജു പുത്തന്‍ചന്ത ജനറല്‍ വാര്‍ഡില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുണ്ടക്കയം ചെളിക്കുഴി സ്വദേശിയാണ്. സി.പി.എമ്മിന്‍െറ കുത്തക വാര്‍ഡായ ചെളിക്കുഴിയില്‍നിന്ന് മുസ്ലിം ലീഗ് സ്വതന്ത്രയായി വിജയിച്ച നസീമ ഹാരിസ് ഇതാദ്യമാണ് പഞ്ചായത്ത് അംഗമാവുന്നത്. കോണ്‍ഗ്രസ് നേതാവും സിനിമ-സീരിയല്‍ നടനുമായ അഷറഫ് പീരുമേടിന്‍െറ സഹോദരിയാണ് നസീമ ഹാരിസ്. കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. രാജന്‍ വരണാധികാരിയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.