സമ്പൂര്‍ണ ഭവനപദ്ധതി നടപ്പാക്കും –ജോഷി ഫിലിപ്പ്

കോട്ടയം: ജില്ലയില്‍ സമ്പൂര്‍ണ ഭവനപദ്ധതി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്. തെരഞ്ഞെടുക്കപ്പെട്ടശേഷം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ എല്ലാവര്‍ക്കും വീട് എന്നതാണ് സ്വപ്നം. ഇതിനായി ഗ്രാമ-ബ്ളോക്, ജില്ലാ പഞ്ചായത്തുകള്‍ ചേര്‍ന്ന് സര്‍ക്കാര്‍ ഗാരന്‍റിയോടെ ദേശസാത്കൃത ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്ത് സമ്പൂര്‍ണ ഭവന നിര്‍മാണപദ്ധതി തയാറാക്കും. നിലവില്‍ ഒട്ടേറെ ഭവനനിര്‍മാണ പദ്ധതികളുണ്ടെങ്കിലും ഭവനരഹിതര്‍ അനേകമുണ്ട്. അര്‍ഹരായവരെ കണ്ടത്തെി വീടു നിര്‍മിച്ച് നല്‍കുന്നതിനാണ് പ്രഥമപരിഗണന. യു.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞ ‘വികസിത കേരളം ദാരിദ്രരഹിത കേരളം’ പദ്ധതി ജില്ലയിലും നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കും. ഇതിനൊപ്പം ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രധാനപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടത്തെും. കിഴക്കന്‍മേഖലയിലെ റബര്‍ കര്‍ഷകരും പടിഞ്ഞാറന്‍ മേഖലയില്‍ നെല്‍കര്‍ഷകരും ഉള്‍പ്പെടെ കാര്‍ഷികമേഖലയിലെ വന്‍പ്രതിസന്ധി മറികടക്കാന്‍ ജില്ലാ പഞ്ചായത്ത് മുന്നിട്ടിറങ്ങും. റബര്‍ വിലയിടിവിനത്തെുടര്‍ന്ന് ക്ഷീരമേഖല മുഖ്യവരുമാന മാര്‍ഗമാക്കിയ നിരവധിയാളുകളുണ്ട്. ഇവരെ സഹായിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. റബര്‍ കര്‍ഷകരെ നേരിട്ട് സഹായിക്കാന്‍ കഴിയുന്ന പദ്ധതികള്‍ ജില്ലാപഞ്ചായത്തിന് ഏറ്റെടുക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ഉപതൊഴിലുകളെ സഹായിച്ച് ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ പ്രത്യേക ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ ആവിഷ്കരിക്കും. ഇതിന് ജില്ലാ പഞ്ചായത്തിന്‍െറ തനത് വികസന ഫണ്ടുകള്‍ക്ക് പുറമെ സര്‍ക്കാറിന്‍െറ വിവിധപദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കും. തൊഴില്‍ ഉറപ്പുപദ്ധതികള്‍ക്കൊപ്പം മറ്റ് പദ്ധതികളും വിപുലപ്പെടുത്തും. യു.ഡി.എഫ് അധികാരത്തിലേറിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വീതംവെക്കുന്നത് ഭരണത്തെ ബാധിക്കില്ല. വ്യക്തികളെ നോക്കിയില്ല ഭരണം മുന്നോട്ടുപോകുന്നത്. യു.ഡി.എഫ് പ്രകടനപത്രികയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ നടപ്പാക്കുക. ജില്ലയിലെ പ്രധാന ടൗണുകളിലും ഗ്രാമങ്ങളിലും താമസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിതനിലവാരം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. നടപ്പാക്കാന്‍ കഴിയാത്ത വലിയ പദ്ധതികള്‍ പ്രഖ്യാപിച്ച് പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇതിന് മാറ്റം വരുത്തണം. ജനങ്ങള്‍ക്ക് സ്വീകാര്യമാകുന്ന പദ്ധതികള്‍ സുതാര്യമായി നടപ്പാക്കുമ്പോള്‍ ജനപ്രതിനിധികള്‍ക്ക് വാക്കുപാലിക്കാനാവും. വീട്, ശുദ്ധജലം, വൈദ്യുതി, മെച്ചപ്പെട്ട ഗതാഗതസൗകര്യം, വിദ്യാഭ്യാസം എന്നിവയില്‍ കൂടുതല്‍ ഇടപെടല്‍ നടത്തും. ഇതിനായി ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പദ്ധതികളുടെ വിശദാംശങ്ങള്‍ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും ഓഫിസില്‍ ഹെല്‍പ് ഡെസ്ക് സഥാപിക്കും. തോട്ടക്കാട് ഇരവുചിറ വെട്ടിത്താനം കുടുംബാംഗമായ ജോഷി ഫിലിപ്പിന്‍െറ ഭാര്യ മേഴ്സി. മകന്‍ നവീന്‍ ജോഷി (ആറാം ക്ളാസ് വിദ്യാര്‍ഥി, ഡോണ്‍ ബോസ്കോ സ്കൂള്‍ പുതുപ്പള്ളി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.