കൂട്ടയോട്ടത്തില്‍ ആവേശമായി മന്ത്രി തിരുവഞ്ചൂരും

കോട്ടയം: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് കോട്ടയം കലക്ടറേറ്റ് അങ്കണത്തില്‍നിന്ന് ഗാന്ധി സ്ക്വയറിലേക്ക് നടത്തിയ കൂട്ടയോട്ടത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കാളിയായത് ആവേശം പകര്‍ന്നു. ഐ.എം.എ കോട്ടയം ശാഖ, കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ്, മൗണ്ട് കാര്‍മല്‍ ജി.എച്ച്.എസ്.എസ്, ഹോളി ഫാമിലി എച്ച്.എസ്.എസ്, എം.ഡി. എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ്. യൂനിറ്റുകളിലെ അംഗങ്ങളും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ഭാരത് ഹോസ്പിറ്റല്‍, നവജീവന്‍, ദര്‍ശന സാംസ്കാരിക കേന്ദ്രം, ജെ.സി.ഐ കോട്ടയം സൈബര്‍ സിറ്റി, എന്‍.സി.സി, ജനമൈത്രി പൊലീസ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കലക്ടര്‍ യു.വി. ജോസ്, ഡിവൈ.എസ്.പി വി. അജിത്, കോട്ടയം പ്രസിഡന്‍റ് ഡോ. സുദയ് കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അയ്മനം ബാബു, നവജീവന്‍ മാനേജിങ് ട്രസ്റ്റി പി.യു. തോമസ്, ജെ.സി.ഐ കോട്ടയം സൈബര്‍ സിറ്റി പ്രസിഡന്‍റ് അര്‍ജുന്‍ വേണുഗോപാല്‍, പ്രസ് ക്ളബ് പ്രസിഡന്‍റ് എസ്. മനോജ്, കോട്ടയം വെസ്റ്റ് സി.ഐ എ.ജെ. തോമസ്, കെ.എഫ്.ഐ. ജില്ലാ കോഓഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ കൂട്ടയോട്ടത്തിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു. ഭാരത് ഹോസ്പിറ്റല്‍ ഗാന്ധിസ്ക്വയറിന് സമീപം നടത്തിയ സൗജന്യ പ്രമേഹപരിശോധനയില്‍ എണ്ണൂറോളം പേര്‍ പങ്കെടുത്തു. പ്രമേഹരോഗം സംബന്ധിച്ച് നവജീവന്‍ തയാറാക്കിയ ലഘുലേഖ കലക്ടര്‍ക്ക് നല്‍കി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പങ്കെടുത്തവര്‍ക്കെല്ലാം നവജീവന്‍ ചീരത്തൈ നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.