എരുമേലിയിലെ ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ ഒടുവില്‍ തീരുമാനം

എരുമേലി: ശബരിമല തീര്‍ഥാടനം ആരംഭിക്കാന്‍ രണ്ടുദിവസം മാത്രം ശേഷിക്കെ എരുമേലിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ തീരുമാനമായി. ചൊവ്വാഴ്ച ശബരിമല നട തുറക്കാനിരിക്കെ എരുമേലിയില്‍ ശനിയാഴ്ച മുതല്‍ അയ്യപ്പഭക്തര്‍ എത്തിത്തുടങ്ങി. വകുപ്പുകള്‍ തമ്മിലെ ഏകോപനമില്ലായ്മ മൂലം വൈകിക്കിടക്കുന്ന അറ്റകുറ്റപ്പണിക്ക് പരിഹാരം കണ്ടത്തൊന്‍ കലക്ടറേറ്റില്‍ വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയത്തെുടര്‍ന്നാണ് വാട്ടര്‍ അതോറിറ്റിക്ക് അനുമതി ലഭിച്ചത്. പി.ഡബ്ള്യു.ഡി വക റോഡിരികിലൂടെ കുഴിയെടുത്ത് ജലവിതരണക്കുഴലുകള്‍ സ്ഥാപിച്ച് എത്രയും വേഗം കുടിവെള്ള പ്രശ്നം പരിഹരിക്കാനാണ് തീരുമാനം. പൈപ്പ് ലൈനുകളില്‍ അറ്റകുറ്റപ്പണി നടത്താന്‍ മരാമത്ത് വകുപ്പ് റോഡുപൊളിക്കാന്‍ അനുമതി തരുന്നില്ളെന്നതാണ് ജലവിതരണ വകുപ്പിന്‍െറ ആക്ഷേപം. ദിവസങ്ങള്‍ക്കുമുമ്പ് ദേവസ്വം വക സ്ഥലത്ത് പുതിയ ജലവിതരണക്കുഴലുകള്‍ ഇടാന്‍ കുഴിയെടുത്തെങ്കിലും ഏതാനും ചിലര്‍ ചേര്‍ന്ന് തടയുകയായിരുന്നു. ദേവസ്വം ബോര്‍ഡ് മണ്ഡല- മകരവിളക്ക് കച്ചവടത്തിനായി ലേലം ചെയ്തുകൊടുത്ത സ്ഥലത്തുകൂടിയാണ് പൈപ്പ് വലിക്കാന്‍ കുഴിയെടുത്തത്. ദേവസ്വം ബോര്‍ഡ് സ്ഥലം ലേലത്തിനെടുത്ത ചിലരുടെ എതിര്‍പ്പിനത്തെുടര്‍ന്ന്, എടുത്ത കുഴികള്‍ മണ്ണിട്ട് മൂടുകയായിരുന്നു.എരുമേലി ശ്രീധര്‍മശാസ്ത ക്ഷേത്രത്തിന് സമീപത്തെ വീടുകള്‍, കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍, പൊലീസ് സ്റ്റേഷന്‍, പൊലീസ് ക്യാമ്പ്, കെ.എസ്.ആര്‍.ടി.സി എന്നിവിടങ്ങളില്‍ കുടിവെള്ള ം മുടങ്ങിയിട്ട് ഒരു മാസത്തോളമായി. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വിലകൊടുത്ത് വെള്ളം വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയായിരുന്നു. ശ്രീധര്‍മശാസ്ത ക്ഷേത്രഗോപുരത്തിന്‍െറ സമീപമുള്ള ജലവിതരണക്കുഴലുകള്‍ പൊട്ടി വെള്ളം കലുങ്കിനടിയിലൂടെ പാഴാവുകയായിരുന്നു. വാട്ടര്‍ അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നിസ്സംഗ സമീപനമാണ് സ്വീകരിച്ചതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പൊതുമരാമത്ത് വകുപ്പ് അധികൃതരും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും മറ്റ് ബന്ധപ്പെട്ടവരും കലക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയത്തെുടര്‍ന്ന് ശബരിമല സീസണ്‍ കാലയളവില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടില്ളെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.