ചങ്ങനാശ്ശേരി: മഴയിലും ആവേശം അണമുറിയാതെ കെ.എം. മാണിക്ക് നഗരഹൃദയത്തില്‍ വന്‍ വരവേല്‍പ്പ്. വിവിധ മണ്ഡലം കമ്മിറ്റികളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഹാരാര്‍പ്പണം നടത്തി. സ്വീകരണത്തിനു നല്‍കിയ മറുപടി പ്രസംഗത്തില്‍ അധികാരവും അധികാര ദണ്ഡുമല്ല ജനങ്ങളാണ് തന്‍െറ ശക്തിയെന്ന് കെ.എം. മാണി പറഞ്ഞു. മകനും എം.പിയുമായ ജോസ് കെ.മാണി, സി.എഫ്. തോമസ് എം.എല്‍.എ., എന്‍. ജയരാജ് എം.എല്‍.എ, മുന്‍ എം.എല്‍.എ ജോസഫ് എം.പുതുശ്ശേരി, കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി അഡ്വ. ജോബ് മൈക്കിള്‍ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. നിയോജക മണ്ഡലം പ്രസിഡന്‍റ് മാത്തുക്കുട്ടി പ്ളാത്താനം, ജില്ലാ സെക്രട്ടറി വി.ജെ. ലാലി, നേതാക്കളായ ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, സാജന്‍ ഫ്രാന്‍സിസ്, ടിറ്റി ജോസ് കോട്ടപ്പുറം, ജോണ്‍സണ്‍ അലക്സാണ്ടര്‍, സണ്ണി ചങ്ങങ്കേരി, ജോസുകുട്ടി നെടുമുടി, എം.എച്ച്. ഹനീഫ, ഇ.സി.അച്ചാമ്മ, എല്‍സി രാജു, റോസമ്മ ജയിംസ്, സുമാ ഷൈന്‍, എല്‍സമ്മ ജോബ്, സന്തോഷ് ആന്‍റണി, സോബി അട്ടിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ചങ്ങനാശേരി ഡിവൈ.എസ്.പി. കെ.ശ്രീകുമാര്‍, സി.ഐ. വി.എ. നിഷാദ്മോന്‍, എസ്.ഐ ജര്‍ലിന്‍ വി.സ്കറിയ എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കി. ഏറ്റുമാനൂര്‍: കെ.എം.മാണിക്ക് ഏറ്റുമാനൂരില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. സ്ഥാനം രാജിവെച്ച് വന്നപ്പോഴാണ് ജനങ്ങളുടെ സ്നേഹം നേരിട്ടറിയാനും അനുഭവിക്കാനും കഴിഞ്ഞതെന്ന് കെ.എം. മാണി പറഞ്ഞു. കുരിശുപള്ളിയില്‍കവലയില്‍ വൈകീട്ട് ആറോടെ നടന്ന സ്വീകരണ സമ്മേളനത്തില്‍ ജോസ് കെ.മാണി എം.പി, തോമസ് ചാഴികാടന്‍, ജോസ്മോന്‍ മുണ്ടക്കല്‍, ജെ. ജോസഫ്, എന്‍.സി. ചാക്കോ, അഡ്വ. ജെയ്സണ്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.