മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍

ചങ്ങനാശേരി: മയക്കുമരുന്ന് ഗുളികകളുമായി യുവാവ് എക്സൈസ് പിടിയില്‍. പയ്യപ്പാടി കിളിര്‍ത്തയില്‍ സബിന്‍ കെ. സോമനെയാണ് (25) എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നൈട്രേസെപാം, നൈട്രോസണ്‍ 10 ഗ്രാം വിഭാഗത്തില്‍പ്പെട്ട നൂറോളം മയക്കുമരുന്ന് ഗുളികകള്‍ ഇയാളില്‍നിന്ന് പിടിച്ചെടുത്തു. മനോരോഗികള്‍ അക്രമാസക്തമാകുമ്പോള്‍ അവരെ മയക്കികിടത്താന്‍ വേണ്ടി ഉപയോഗിക്കുന്ന ഗുളികയാണ് ഇത്. അപൂര്‍വം ചില മെഡിക്കല്‍ സ്റ്റോറുകളില്‍നിന്ന് നിയന്ത്രിതമായി ഡോക്ടറുടെ പ്രിസ്ക്രിപ്ഷനില്‍ മാത്രം ലഭിക്കുന്ന മരുന്നുകളാണിവ. പ്രതി ചങ്ങനാശേരി വാകത്താനം ജങ്ഷന് സമീപം മയക്കുമരുന്ന് ഗുളികകള്‍ ഇയാളുടെ ഓട്ടോയില്‍ വില്‍ക്കുമ്പോഴാണ് പിടിയിലാകുന്നത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പനയെന്നും എക്സൈസ് പറഞ്ഞു. ആറ് വര്‍ഷത്തിലധികമായി മയക്കുമരുന്നുകള്‍ വിറ്റുവരുന്ന ഇയാളെ ചങ്ങനാശേരി എക്സൈസ് ടീമിന്‍െറ തന്ത്രപരമായ നീക്കങ്ങളാണ് കുടുക്കിയത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ റോയി എം. തോമസ്, എക്സൈസ് ഓഫിസര്‍മാരായ എസ്. നൂജ, എ. നാസര്‍, കെ. ഷിജു, ടി. സന്തോഷ്, രതീഷ്, കെ. നാണു, ഒ. സൈജു, ബിനോയ് കെ.മാത്യു, ബി. സന്തോഷ്കുമാര്‍, ഡ്രൈവര്‍ കെ.കെ. അനില്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.