മുണ്ടക്കയം: നിയന്ത്രണം വിട്ട മാരുതി വാന്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ ചിങ്ങവനം സ്വദേശികളായ ചെട്ടിയറ ബെനഡിക് (37), ഊട്ടുപുരക്കല്‍ സുമേഷ് (32), പുത്തന്‍പുരക്കല്‍ അനീഷ് (35) എന്നിവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. കൈക്ക് ഗുരുതര പരിക്കേറ്റ മറ്റൊരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാഞ്ചാലിമേട്ടില്‍നിന്ന് തെക്കേമല വഴി മുണ്ടക്കയത്തേക്ക് വരുന്നതിനിടെ തെക്കേമലക്ക് സമീപത്തെ കൊടുംവളവിലായിരുന്നു അപകടം.
കുത്തിറക്കത്തിലെ കൊടുംവളവില്‍ നിരവധി തവണ അപകടം ഉണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരികള്‍ക്ക് പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ വളവിലെ കെട്ടില്‍ വീതി കൂട്ടി മതില്‍ കെട്ടാന്‍ ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍, സ്ഥലം ഉടമയുടെ വിസമ്മതം മൂലം ഇത് നടക്കാതെ വന്നപ്പോള്‍ നാട്ടുകാര്‍ വീതി കൂട്ടി തിട്ടകെട്ടാന്‍ ശ്രമിച്ചതിനാല്‍ 11 പേര്‍ക്കെതിരെ ഇപ്പോള്‍ കേസ് നിലനില്‍ക്കുകയാണ്. വീതിയില്ലാത്ത റോഡിലെ കുത്തിറക്കത്തിലെ കൊടുംവളവും റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയുമാണ് അപകടത്തിന് പ്രധാന കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.