കാഞ്ഞിരപ്പള്ളി: സമന്‍സുകളില്‍ യഥാസമയം നടപടി സ്വീകരിക്കാത്ത കാഞ്ഞിരപ്പള്ളി പൊലീസിനെ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് വിമര്‍ശിച്ചു. കഴിഞ്ഞദിവസം കേസുമായി കോടതിയിലത്തെിയ ഗ്രേഡ് എസ്.ഐ ഇ.എസ്. കുട്ടപ്പനെയാണ് കോടതി ശാസിച്ചത്. കോടതിയില്‍നിന്ന് അയക്കുന്ന സമന്‍സുകളും വാറന്‍റുകളും കൃത്യമായി എത്തിക്കാതെ കൃത്യവിലോപം കാട്ടുന്നതാണ് ഇതിന് കാരണമായത്. ജോലി ചെയ്യാന്‍ ആവശ്യത്തിന് പൊലീസുകാരില്ളെന്ന് എസ്.ഐ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, സമീപ സ്റ്റേഷനുകളില്‍ ഈ പ്രശ്നമില്ളെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതി അയക്കുന്ന സമന്‍സുകള്‍ കക്ഷികള്‍ക്ക് എത്തിക്കേണ്ട ചുമതല അതത് പൊലീസ് സ്റ്റേഷനുകള്‍ക്കാണ്. കോടതി നടപടികള്‍ക്കായി പ്രിന്‍സിപ്പല്‍ എസ്. ഐമാരുടെ കീഴില്‍ പോലീസുകാര്‍ക്ക് പ്രത്യേക ചുമതല നല്‍കാറുണ്ട്. എന്നാല്‍, കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനുകളിലേക്ക് അയക്കുന്ന നൂറുകണക്കിന് സമന്‍സുകള്‍ കെട്ടിക്കിടക്കുകയാണ്. സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്താന്‍ ആളില്ലാത്തതിനാല്‍ രസീതുവാങ്ങാന്‍ അടുത്തദിവസത്തേക്ക് വരാന്‍ പറഞ്ഞയക്കുകയാണ് പതിവ്. എസ്.ഐ ഉള്‍പ്പെടെ 50 ഉദ്യോഗസ്ഥരാണ് വേണ്ടത്. പതിനഞ്ചോളം പൊലീസുകാരുടെ കുറവ് കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍െറ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുന്നു. ടൗണിലെ ഗതാഗത നിയന്ത്രണവും പൊലീസുകാരില്ലാത്തതിനാല്‍ പാളി. ശബരിമല തീര്‍ഥാടനകാലത്തെ തിരക്ക് കണക്കിലെടുത്ത് ടൗണില്‍ നിയോഗിച്ചിരുന്ന നാല് കെ.എ.പിക്കാരെയും പിന്‍വലിച്ചതോടെ ടൗണിലെ ഗതാഗത പരിഷ്കരണം തകര്‍ന്നു. താലൂക്ക് ഓഫിസ് ഇരുന്ന, വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ലോക്കപ്പില്ലാത്തതിനാല്‍ സ്റ്റേഷനിലത്തെിക്കുന്ന പ്രതികളെ ജനല്‍ കമ്പിയില്‍ വിലങ്ങ് ഉപയോഗിച്ച് പൂട്ടിയിടുകയാണ് ചെയ്യുന്നത്. ഫയല്‍ സൂക്ഷിക്കാന്‍ പോലും സ്ഥലമില്ളെന്ന് പൊലീസുകാര്‍ പറയുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും വെള്ളമില്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞതായി പൊലീസുകാര്‍ പറഞ്ഞു. മറ്റ് സ്റ്റേഷനുകളില്‍നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പൊലീസുകാരത്തൊന്‍ മടികാട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.